യുഎഇയിൽ താപനില കുറയുന്നു,മഴയ്ക്കും സാധ്യത; ശൈത്യകാലം ആരംഭിക്കുന്നു?

വിവിധ പ്രദേശങ്ങളിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണം. ശനിയാഴ്ച വരെ സമാനമായ രീതിയിൽ ആയിരിക്കും കാലാവസ്ഥയെന്നും അധികൃതർ വ്യക്തമാക്കി.
UAE Temperatures
Temperatures to Drop and Rain Expected in Parts of UAE@Naija_PR
Updated on
1 min read

ദു​ബൈ: യു എ ഇയിൽ വരും ദിവസങ്ങളിൽ താ​പ​നി​ല കു​റ​യു​മെ​ന്നും പ​ല​യി​ട​ങ്ങ​ളി​ലും മഴ പെയ്യുമെന്നും ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. രാ​ജ്യ​ത്ത്​ വേ​ന​ൽ​ക്കാ​ലം അവസാനിക്കുന്നതിന് ഭാഗമായി ആണ് ​ കാ​ലാ​വ​സ്ഥ​യി​ലെ ഈ മാ​റ്റമെന്നാണ് വിലയിരുത്തുന്നത്. ചില പ്രദേശങ്ങളിൽ മൂടൽ മഞ്ഞ് ഉണ്ടാകാനും പൊ​ടി​ക്കാ​റ്റ് വീശാനും സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

UAE Temperatures
സ്കൂളുകളിൽ മൊബൈൽ ഫോൺ നിരോധിച്ചു,ഫോൺകണ്ടുകെട്ടൽ അടക്കം അച്ചടക്ക നടപടികൾ പ്രഖ്യാപിച്ച് യുഎഇ

യു എ ഇയുടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ആണ് മൂടൽ മഞ്ഞ് ഉണ്ടാകാനും കി​ഴ​ക്ക​ൻ, തെ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ വരും ദിവസം മഴ പെയ്യാൻ സാധ്യതയുണ്ട്. വിവിധ പ്രദേശങ്ങളിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണം. ശനിയാഴ്ച വരെ സമാനമായ രീതിയിൽ ആയിരിക്കും കാലാവസ്ഥയെന്നും അധികൃതർ വ്യക്തമാക്കി.

UAE Temperatures
എ ഐ സിനിമ നി‍ർമ്മിക്കൂ, 10 ലക്ഷം ഡോളർ സമ്മാനം നേടാം; 1 ബില്യൺ ഫോളോവേഴ്സ് നാലാംപതിപ്പ് ഒരുങ്ങുന്നു

നേരത്തെ ശൈത്യകാലത്തിന്റെ വരവറിയിച്ചുകൊണ്ട് യു എ ഇയിൽ സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെ പകല്‍സമയത്തിന്റെ ദൈര്‍ഘ്യം 13 മണിക്കൂറില്‍ താഴെയായിട്ടുണ്ട്.  ഒക്ടോബറോടെ രാവും പകലും തുല്യദൈര്‍ഘ്യത്തിലെത്തുകയും ഈ സമയങ്ങളില്‍ രാജ്യത്തെ താപനിലയിലും കുറവ് രേഖപ്പെടുത്തുമെന്നാണ് അധികൃതർ പറയുന്നത്.

Summary

Gulf news: Temperatures to Drop and Rain Expected in Parts of UAE, Says National Center of Meteorology.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com