യുഎഇയില്‍ 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്

15 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് യുഎഇ
UAE Announces Social Media Ban For Children Under 15
UAE Announces Social Media Ban For Children Under 15ai image
Edited By:
Updated on
1 min read

ദുബൈ: 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് യുഎഇ. ഇതോടെ സമാനമായ നടപടി സ്വീകരിച്ച ഓസ്ട്രേലിയ, ബ്രിട്ടന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് യുഎഇ.

ഇതുസംബന്ധിച്ച പ്രമേയം യുഎഇ കാബിനറ്റ് വ്യാഴാഴ്ച പുറപ്പെടുവിച്ചു. 15നും 16നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ അനുമതിയുണ്ടാകും. കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സോഷ്യല്‍ മീഡിയ ഉപയോഗവും അതുവഴിയുണ്ടാകുന്ന മാനസിക-സാമൂഹിക ഡിജിറ്റല്‍ വെല്ലുവിളികളും കണക്കിലെടുത്താണ് പുതിയ നിയമം. ആധുനിക സാങ്കേതികവിദ്യകളുടെ പ്രയോജനം ഉറപ്പാക്കുന്നതോടൊപ്പം, അവര്‍ക്ക് പരമാവധി സുരക്ഷയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

നിയമം ലംഘിക്കുന്ന പ്ലാറ്റ്ഫോമുകള്‍ക്കെതിരെ പൂര്‍ണമായോ ഭാഗികമായോ നിരോധനം ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. യുഎഇയില്‍ ലഭ്യമായതോ യുഎഇയിലെ ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതോ ആയ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും നിയമം ബാധകമാണ്.

പുതിയ നിയമ പ്രകാരം രാജ്യത്ത് 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യക്തിഗത അക്കൗണ്ടുകള്‍ നിര്‍മിക്കാനോ ഉപയോഗിക്കാനോ, അവയുടെ മുഴുവന്‍ ഫീച്ചറുകള്‍ ലഭ്യമാക്കാനോ അനുമതിയുണ്ടായിരിക്കില്ല. മെസ്സേജുകള്‍ അയക്കുക, പോസ്റ്റുകള്‍ പങ്കുവെക്കുക, കമന്റ് ചെയ്യുക, പബ്ലിക് ഗ്രൂപ്പുകളിലോ ഓപ്പണ്‍ ചാനലുകളിലോ ചേരുക തുടങ്ങിയ ഒരു ഫീച്ചറും ഇവര്‍ക്ക് ലഭ്യമാകില്ല. മാതാപിതാക്കളുടെ അനുമതി ഉണ്ടെങ്കില്‍ പോലും 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് നിയമത്തില്‍ ഇളവ് ലഭിക്കില്ല.

15നും 16നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അവരുടെ അക്കൗണ്ടുകളില്‍ വിപുലമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കി മാത്രമാണ് പ്രവേശനം. കുട്ടികളുടെ പ്രായത്തിന് അനുയോജ്യമായ ഉള്ളടക്കങ്ങള്‍ മാത്രം ലഭ്യമാക്കുക, അപരിചിതരുമായി ഇടപഴകാന്‍ സാധ്യതയുള്ള ഫീച്ചറുകള്‍ റദ്ദാക്കുക, ഉപയോഗ സമയം നിയന്ത്രിക്കുക, മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുക എന്നിവയടക്കമുള്ള നിയന്ത്രണം ഉറപ്പുവരുത്തണം.

UAE Announces Social Media Ban For Children Under 15
ലോകകപ്പില്‍ പതിവുകള്‍ തെറ്റിച്ച് ഫിഫ; സൗദിയോട് ആദരവ്, മാതൃകയായി യുറഗ്വായും

പ്രായം തെളിയിക്കാന്‍ കര്‍ശന വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. ഡിജിറ്റല്‍ ഐഡന്റിറ്റി പരിശോധന, ബയോമെട്രിക് ടൂളുകള്‍ ഉള്‍പ്പെടെയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകള്‍, ചൈല്‍ഡ് ഡിജിറ്റല്‍ സേഫ്റ്റി കൗണ്‍സില്‍ അംഗീകരിച്ച മറ്റ് സുരക്ഷിത മാര്‍ഗങ്ങള്‍ എന്നിവയടക്കമുള്ള സംവിധാനങ്ങള്‍ ഉപഭോക്താക്കളുടെ പ്രായം കൃത്യമായി പരിശോധിക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ കര്‍ശനമായി അവലംബിക്കണം. സ്വയം സാക്ഷ്യപ്പെടുത്തല്‍ രീതി ഇനിമുതല്‍ അനുവദിക്കില്ല. പുതിയ മാനദണ്ഡങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിനായി യുഎഇയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് 12 മാസം വരെ സമയം അനുവദിക്കും.

കഴിഞ്ഞ ഡിസംബറില്‍ ഓസ്ട്രേലിയയാണ് ലോകത്താദ്യമായി 16 വയസ്സിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ ഇതേ പാത പിന്തുടര്‍ന്നു വരികയാണ്.

UAE Announces Social Media Ban For Children Under 15
കുവൈത്തില്‍ നാലാം ടെര്‍മിനല്‍ ഭാഗികമായി തുറക്കും; രാജ്യാന്തര സര്‍വീസ് വീണ്ടും തുടങ്ങും
Summary

UAE Announces Social Media Ban For Children Under 15

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com