നിരവധി ഓഫറുകൾ ലഭിക്കുന്ന മെമ്പർഷിപ്പ് ഇപ്പോൾ സൗജന്യമായി നേടാം, ആർക്കൊക്കെ അപേക്ഷിക്കാം,ആനുകൂല്യങ്ങൾ എന്തൊക്കെ; യുഎഇ ഫസ സൗജന്യ മെമ്പർഷിപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം

താമസക്കാരായ കുടുംബങ്ങൾക്ക് ദൈനംദിന ജീവിതത്തിന്റെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് വിപുലമായ സേവനങ്ങളുടെയും കിഴിവുകളുടെയും ശൃംഖലയിൽ നിന്ന് പ്രയോജനം നേടാൻ കഴിയും.
UAE Fazaa free membership benefits eligibility and application process
UAE Fazaa membership offers exclusive discounts and benefits; check eligibility and how to apply.FAZAA.ae
Updated on
2 min read

ദുബൈ: കുടുംബ വർഷം 2026 (Year of the Family 2026) എന്ന സംരംഭത്തിന്റെ ഭാഗമായി കുടുംബ മന്ത്രാലയവുമായി സഹകരിച്ച് ആരംഭിച്ച സൗജന്യ ഫസ ഡിസ്‌കൗണ്ട് അംഗത്വത്തിന് യുഎഇയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ദൈനംദിന ചെലവുകൾ, യാത്ര, വിനോദം എന്നിവയിലുടനീളം വൈവിധ്യമാർന്ന കിഴിവുകളും സേവനങ്ങളും കുടുംബങ്ങൾക്ക് ലഭ്യമാക്കുന്നതിനാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

യുഎഇ സമൂഹത്തിനുള്ളിൽ സാമൂഹിക പരസ്പരാശ്രിതത്വം വികസിപ്പിക്കുന്നതിനും ഫലപ്രദമായ ഐക്യദാർഢ്യബന്ധങ്ങൾ നിലനിർത്തുന്നതിനും ലക്ഷ്യമിടുന്ന സാമൂഹിക സംരംഭമാണ് ഫസ. അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ഏറ്റവും മികച്ച സേവനങ്ങളും മികച്ച നേട്ടങ്ങളും ഫസ വാഗ്ദാനം ചെയ്യുന്നു.

UAE Fazaa free membership benefits eligibility and application process
'താങ്ക് യു ദുബൈ, ലവ് യു, ഉടനെ മടങ്ങിവരും'; സുരക്ഷയ്ക്കും പരിചരണത്തിനും നന്ദി പറഞ്ഞ് കുഞ്ഞ് യാത്രക്കാരി

യുഎഇയിലെ താമസക്കാരായ കുടുംബങ്ങളെ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായും രാജ്യത്തിന്റെ വികസനത്തിന്റെയും സമൃദ്ധിയുടെയും യാത്രയിൽ പങ്കാളികളായും കണക്കാക്കുന്ന യുഎഇ സർക്കാരിന്റെ ദർശനത്തിൽ നിന്നാണ് ഈ സംരംഭം ഉരുത്തിരിഞ്ഞത്. സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതിനും കുടുംബ സ്ഥിരതയെ പിന്തുണയ്ക്കുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള രാജ്യത്തിന്റെ സമീപനത്തെയും ഇത് പ്രതിഫലിപ്പിക്കുന്നു. യോജിപ്പുള്ളതും സുസ്ഥിരവുമായ സമൂഹം കെട്ടിപ്പടുക്കുന്നതിൽ കുടുംബ സ്ഥിരതയും ക്ഷേമവും അടിസ്ഥാനമാക്കിയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

യുഎഇയെ താമസിക്കാനും ജോലി ചെയ്യാനുമുള്ള ഒരു സ്ഥലമായി തിരഞ്ഞെടുത്ത ഓരോ കുടുംബത്തിനും ഈ സംരംഭം വളരെയധികം ഗുണകരമാകുന്നതാണ്. രാജ്യത്തുടനീളം നിലനിൽക്കുന്ന വൈവിധ്യമാർന്ന സംസ്കാരങ്ങളുടെയും മനുഷ്യാനുഭവങ്ങളുടെയും സഹകരണത്തിന്റെയും സംയോജനത്തിന്റെയും അടിസ്ഥാനത്തിലാണ് എമിറാറ്റി സമൂഹം കെട്ടിപ്പടുത്തിരിക്കുന്നതെന്ന് ഉറപ്പിക്കുന്നതാണ് ഈ സംരഭം.

UAE Fazaa free membership benefits eligibility and application process
ഷെയറിങ് താമസം, പുതിയ നിയന്ത്രണങ്ങളുമായി ദുബൈ;നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴയും പെർമിറ്റ് റദ്ദാക്കലും ഉൾപ്പെടയുള്ള കർശന നടപടികൾ

ഫസ കുടുംബ അംഗത്വത്തിന്റെ (ഫാമിലി മെമ്പർഷിപ്പ്) പ്രയോജനങ്ങൾ എന്തൊക്കെയാണ്?

പുതിയ അംഗത്വ പദ്ധതി പ്രകാരം, ദൈനംദിന ജീവിതത്തിന്റെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന സേവനങ്ങളുടെയും കിഴിവുകളുടെയും വിപുലമായ ശൃംഖലയിൽ നിന്ന് താമസക്കാരായ കുടുംബങ്ങൾക്ക് പ്രയോജനം നേടാം.

യുഎഇയ്ക്കകത്തും പുറത്തുമുള്ള 34,000-ത്തിലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഓഫറുകളും കിഴിവുകളും

ഫസാ സ്റ്റോറുകൾ വഴി 28,000-ത്തിലധികം ഭക്ഷ്യ-ഉപഭോക്തൃ ഉൽപ്പന്നങ്ങൾക്ക് കിഴിവുകൾ

“ഫസാ പ്ലേസസ്” സേവനത്തിലൂടെ ലോകമെമ്പാടുമുള്ള 500,000-ത്തിലധികം ഹോട്ടലുകളിൽ താമസ, യാത്രാ പാക്കേജുകളിൽ കിഴിവുകൾ

ഫസാ ആപ്ലിക്കേഷൻ വഴി ടിക്കറ്റുകൾക്കും വിനോദ പ്രവർത്തനങ്ങൾക്കും 70% വരെ കിഴിവുകൾ

പ്രീമിയം ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു ശ്രേണിയിൽ എക്സ്ക്ലൂസീവ് ഓഫറുകൾ എന്നിവ ലഭിക്കും.

UAE Fazaa free membership benefits eligibility and application process
പശ്ചിമേഷ്യന്‍ സംഘര്‍ഷം: തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ച 35 വിദേശികള്‍ക്കെതിരെ നടപടി, 17 ഇന്ത്യക്കാര്‍

ആർക്കാണ് യോഗ്യത, നിയമങ്ങൾ എന്തൊക്കെയാണ്?

കുടുംബങ്ങൾ അറിഞ്ഞിരിക്കേണ്ട യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ നിയമങ്ങളും ഈ സംരംഭത്തിൽ ഉൾപ്പെടുന്നുണ്ട്.

ഫസ മെമ്പർഷിപ്പ് അഥവാ അംഗത്വം പൂർണ്ണമായും സൗജന്യമാണ്, യുഎഇയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് (ഒരു കുട്ടിയോ അതിൽ കൂടുതലോ) മാത്രമായിരിക്കും ഇത് ലഭിക്കുക. ഫീസ് ബാധകമല്ല

2026 വർഷം മുഴുവൻ ഈ സംരംഭത്തിനായുള്ള രജിസ്ട്രേഷൻ ലഭ്യമാണ്. അപേക്ഷിക്കുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ, അപേക്ഷ വീണ്ടും സമർപ്പിക്കുക

ഭർത്താവിനോ ഭാര്യക്കോ രജിസ്ട്രേഷനായി അപേക്ഷിക്കാം, അപേക്ഷിക്കുന്ന വ്യക്തിയുടെ പേരിൽ അംഗത്വം നൽകും

ഒരു കുടുംബത്തിന് ഒരു മെമ്പർഷിപ്പ് മാത്രമേ ലഭിക്കുകയുള്ളൂ

നിലവിൽ സജീവമായ ഒരു ഫസ മെമ്പർഷിപ്പ് ഉണ്ടെങ്കിൽ, കുടുംബ മെമ്പർഷിപ്പ് ഒരു പ്രത്യേക അംഗത്വമായി നൽകും, അങ്ങനെ ലഭിക്കുന്നവർക്ക് ഒരേസമയം രണ്ട് സാധുവായ മെമ്പർഷിപ്പ് ഉണ്ടായിരിക്കും

അപേക്ഷിച്ചു കഴിഞ്ഞാൽ 72 പ്രവൃത്തി ദിവസത്തിനുള്ളിൽ മെമ്പർഷിപ്പ് നൽകും

രേഖകൾ അപ്‌ലോഡ് ചെയ്യാൻ കഴിയുന്ന മൊബൈൽ ഫോണുകൾ അല്ലെങ്കിൽ കമ്പ്യൂട്ടറുകൾ വഴി അപേക്ഷകൾ സമർപ്പിക്കാം

ഫസ (Fazaa) യിൽ ഇമെയിൽ വിലാസം ഇതിനകം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, അപേക്ഷിക്കുമ്പോൾ നിങ്ങളുടെ തന്നെ മറ്റൊരു ഇമെയിൽ വിലാസം ഉപയോഗിക്കുക

ഫസ (Fazaa) കുടുംബ അംഗത്വത്തിന് (ഫാമിലി മെമ്പർഷിപ്പ്) എവിടെ അപേക്ഷിക്കണം

ഫസ (Fazaa)യുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് (@fazaa4all) വഴി അപേക്ഷാ ലിങ്ക് ലഭ്യമാണ്.

ലിങ്ക് അക്‌സസ് ചെയ്‌തുകഴിഞ്ഞാൽ, ഇനിപ്പറയുന്ന വിശദാംശങ്ങൾ നൽകേണ്ടതുണ്ട്:

പൂർണ്ണ പേര്

ഇമെയിൽ വിലാസം

മൊബൈൽ നമ്പർ

എമിറേറ്റ്

അപേക്ഷക്കുന്ന വ്യക്തിയുടെയും പങ്കാളിയുടെയും എമിറേറ്റ്സ് ഐഡി നമ്പർ

അപേക്ഷക്കുന്ന വ്യക്തിയുടെയും പങ്കാളിയുടെയും കുട്ടിയുടെയും എമിറേറ്റ്സ് ഐഡി അപ്‌ലോഡ് ചെയ്യണം

അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് അപേക്ഷകർ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കണം.

അംഗീകാരത്തിന് എത്ര സമയമെടുക്കും?

നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, അപേക്ഷകൾ സ്വീകരിക്കും, അംഗീകരിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് ഇമെയിൽ വഴി കൺഫർമേഷനും ഫസ (Fazaa) മൊബൈൽ ആപ്പ് വഴി അംഗത്വം സജീവമാക്കുന്നതിനുള്ള നിർദ്ദേശങ്ങളും ലിങ്കും ലഭിക്കും.

സുഗമമായ രജിസ്ട്രേഷൻ പ്രക്രിയ ഉറപ്പാക്കുന്നതിനായി, ഫസ അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.fazaa.ae വഴി രജിസ്ട്രേഷൻ ലിങ്ക് സജീവമാക്കിയിട്ടുണ്ട്, ഇത് താമസക്കാരായ കുടുംബങ്ങൾക്ക് എളുപ്പത്തിൽ അംഗത്വത്തിന് അപേക്ഷിക്കാൻ ഇത് സഹായകമാകുന്നു. അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിനും ഡിജിറ്റൽ അംഗത്വ കാർഡുകൾ സജീവമാക്കുന്നതിന് സഹായിക്കുന്നതിനുമായി കോൺടാക്റ്റ് സെന്റർ വഴി സമർപ്പിത ടെക്നോളജി സപ്പോട്ട് ടീമിനെയും നിയോഗിച്ചിട്ടുണ്ട്. ഈ വർഷം അവസാനം വരെ ഇതിന് സാധുത ഉണ്ടായിരിക്കും.

Summary

Gulf News: Get UAE Fazaa membership for free and enjoy a wide range of exclusive offers and discounts. Learn about the benefits, eligibility criteria, and how to apply for Fazaa membership

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com