യുഎഇയില്‍ തൊഴില്‍ മേഖലയില്‍ വന്‍മാറ്റങ്ങള്‍; ജീവനക്കാക്ക് 'വര്‍ക്കര്‍ പ്രൊട്ടക്ഷന്‍ ഇന്‍ഷുറന്‍സ്' നിര്‍ബന്ധം, പുതിയ മാറ്റങ്ങള്‍ അറിയാം

 UAE
യുഎഇ
Updated on
1 min read

അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയില്‍ തൊഴിലുടമകള്‍ ജീവനക്കാരെ നിയമിക്കുന്നതിന് ഇന്‍ഷുറന്‍സ് പോളിസി എടുത്തിരിക്കണമെന്നു മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ നിര്‍ദേശം. വര്‍ക്ക് പെര്‍മിറ്റിന് മുമ്പ് തന്നെ ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. ജീവനക്കാരുടെ തൊഴില്‍ സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

തൊഴിലുടമ നിയമപരമായ ബാധ്യതകള്‍ നിറവേറ്റാതിരുന്നാല്‍ ജീവനക്കാരുടെ സാമ്പത്തിക അവകാശങ്ങള്‍ സംരക്ഷിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. രണ്ടര വര്‍ഷത്തെ ശമ്പള കുടിശിക ഉള്‍പ്പെടെ പരമാവധി 20,000 ദിര്‍ഹം വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. തൊഴിലും സ്ഥാപനത്തിന്റെ സ്വഭാവവും അനുസരിച്ച് നാലു തരത്തിലുള്ള ഇന്‍ഷുറന്‍സ് പാക്കേജുകള്‍ ലഭ്യമാണ്. വാര്‍ഷിക ഇന്‍ഷുറന്‍സ് ചെലവ് 40 മുതല്‍ 100 ദിര്‍ഹം വരെയാണ്. ജോലിക്കാരന്‍ മരിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്ന ചെലവും പദ്ധതിയില്‍ ഉള്‍പ്പെടും.

ജീവനക്കാരെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് ചെലവ്, സര്‍ക്കാര്‍ ഫീസ്, ഇന്‍ഷുറന്‍സ് ചെലവ് തുടങ്ങിയവ തൊഴിലുടമ തന്നെ വഹിക്കണം. ജീവനക്കാര്‍ക്ക് തൊഴില്‍ കരാര്‍, അവകാശങ്ങള്‍, ബാധ്യതകള്‍ എന്നിവയെക്കുറിച്ച് വ്യക്തത നല്‍കുകയും വേതന സംരക്ഷണ സംവിധാനം (ഡബ്ല്യുപിഎസ്) വഴി സമയത്ത് ശമ്പളം നല്‍കുകയും വേണം. ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് 30 ദിവസത്തെ ശമ്പളത്തോടെയുള്ള വാര്‍ഷിക അവധി, 60 ദിവസത്തെ പ്രസവാവധി, പരമാവധി 90 ദിവസത്തെ സിക്ക് ലീവ്, മാതാ/പിതൃ അവധി, പഠന അവധി, സേവനാനന്തര ആനുകൂല്യം തുടങ്ങിയ അവകാശങ്ങള്‍ യുഎഇ തൊഴില്‍ നിയമം ഉറപ്പാക്കുന്നുണ്ട്.

തൊഴിലാളികളുടെ പാസ്പോര്‍ട്ടോ ഔദ്യോഗിക രേഖകളോ തൊഴിലുടമ കൈവശം വയ്ക്കാന്‍ പാടില്ല. ജോലി ഉപേക്ഷിച്ചാല്‍ അവസാന ശമ്പളം ജോലി വിടാനുള്ള കാരണവും ഉള്‍പ്പെടുത്തിയ തൊഴില്‍ സര്‍ട്ടിഫിക്കറ്റ് സൗജന്യമായി നല്‍കണമെന്നും നിര്‍ദേശമുണ്ട്. ശമ്പളം വൈകിപ്പിക്കല്‍, വ്യാജ സ്വദേശിവല്‍ക്കരണം, തെറ്റായ വിവരങ്ങള്‍ നല്‍കല്‍, നിര്‍ബന്ധിത രേഖകള്‍ പുതുക്കാതിരിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകും.

 UAE
കോളടിച്ചത് പ്രവാസികള്‍ക്ക്; നാട്ടിലേക്ക് പണം അയച്ചാല്‍ ഇരട്ടി നേട്ടം
 UAE
'അല്‍-സമൂം' ഉഷ്ണക്കാറ്റ്; കുവൈത്തില്‍ കടുത്ത ചൂടും പൊടിക്കാറ്റും, യാത്രികര്‍ക്ക് മുന്നറിയിപ്പ്
Summary

UAE health insurance for workers: Cost, coverage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com