ആരോഗ്യ മേഖലയിൽ വൻ മാറ്റവുമായി യു എ ഇ

ഇതിനായി ആർച്ചറിന്റെ ‘മിഡ്‌നൈറ്റ്’ എന്ന ഇലക്ട്രിക് വിമാനങ്ങളാണ് ഉപയോഗിക്കുക. 4 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന പ്രത്യേക തരത്തിലാണ് ഈ വിമാനം നിർമ്മിച്ചിരിക്കുന്നത്.
UAE air taxi
UAE launches first hospital vertiport for rapid air taxi patient transport. special arrangement
Updated on
1 min read

ദുബൈ: ആരോഗ്യ മേഖലയിൽ പുതിയ മാറ്റത്തിനൊരുങ്ങി യു എ ഇ. ആശുപത്രികളിൽ എയർ ടാക്സികൾ ഇറങ്ങാൻ വേണ്ടി വെർട്ടിപോർട്ട് സ്ഥാപിക്കും. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ അതിവേഗം ഹോസ്പിറ്റലിൽ എത്തിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

UAE air taxi
പിറകെയുണ്ട് കേട്ടോ, ദു​ബൈ​യ്ക്ക്​ പി​ന്നാ​ലെ അ​ബു​ദാബി​യി​ലും എയർ ടാ​ക്‌​സി​ പരീക്ഷണം (വിഡിയോ)

ക്ലീവ്‌ലാൻഡ് ക്ലിനിക് അബുദാബിയും ആർച്ചർ ഏവിയേഷൻ ഇൻ‌കോർപ്പറേറ്റഡുമായി സഹകരിച്ച് ആണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ റോഡിലൂടെ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ട് വരുന്നതിന് മണിക്കൂറുകൾ വേണ്ടി വരും.

എന്നാൽ ഹെലിപാഡ് സംവിധാനം ഉള്ള ഹോസ്പിറ്റലുകളിൽ മിനിറ്റുകൾ കൊണ്ട് രോഗിയെ എത്തിക്കാൻ സാധിക്കും. മാത്രവുമല്ല, അടിയന്തര സാഹചര്യങ്ങളിൽ അവയവങ്ങൾ വേഗത്തിൽ എത്തിക്കാനും ഈ സൗകര്യം ഉപയോഗപ്പെടുത്താം.

UAE air taxi
ഇനി ഇ​ല​ക്​​ട്രി​ക്​ ഏരിയൽ ടാ​ക്സി​യും, പരീക്ഷണം വിജയകരം; ദുബൈ കുതിക്കുന്നു (വിഡിയോ )

ഇതിനായി ആർച്ചറിന്റെ ‘മിഡ്‌നൈറ്റ്’  എന്ന ഇലക്ട്രിക് വിമാനങ്ങളാണ് ഉപയോഗിക്കുക. 4 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന പ്രത്യേക തരത്തിലാണ് ഈ വിമാനം നിർമ്മിച്ചിരിക്കുന്നത്. സാധാരണ ഹെലികോപ്റ്ററിനെ പോലെ വലിയ ശബ്ദമുണ്ടാക്കുന്നവയല്ല ഈ എയർ ടാക്സികൾ എന്ന പ്രത്യേകതയുമുണ്ട്. പദ്ധതി ഉടൻ തന്നെ നടപ്പിലാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Summary

Gulf news: UAE unveils first hospital vertiport to fly patients via air taxis in minutes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com