ലാസ് വെഗാസിലെ ആഗോള വിസ്മയം; 'സ്ഫിയര്‍' ഇനി അബുദാബിയിലും, അറിയേണ്ടതെല്ലാം

യാസ് ഐലന്‍ഡിലെ യാസ് മാളിനും സീവേള്‍ഡിനും ഇടയിലാണ് 16,262 കോടി രൂപ ചെലവില്‍ സ്ഫിയര്‍ ഒരുങ്ങുക
Yas Island chosen as home for Sphere Abu Dhabi, set to open by 2029
Sphere Abu Dhabi
Updated on
1 min read

അബുദാബി: ലോകപ്രശസ്തമായ 'സ്ഫിയര്‍'((Sphere) യുഎഇയിലേക്കും. അമേരിക്കയ്ക്കു പുറത്തെ ലോകത്തെ ആദ്യ സ്ഫിയര്‍ വേദിയായി യുഎഇയുടെ തലസ്ഥാനമായ അബുദാബിയെ തെരഞ്ഞെടുത്തു. 2023 സെപ്റ്റംബറിലാണ് ലോകത്തിലെ ആദ്യത്തെ സ്ഫിയര്‍ വേദി ലാസ് വേഗാസില്‍ തുറന്നത്. ലാസ് വേഗാസിലെ പോലെ, അത്യാധുനിക സാങ്കേതിക വിദ്യകളാല്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും അബുദാബിയിലേതും. ഇതിലൂടെ ലോകത്തെമ്പാടുമുള്ള വിനോദ സഞ്ചാരികളെയാണ് ലക്ഷ്യമിടുന്നത്.

യാസ് ഐലന്‍ഡിലെ യാസ് മാളിനും സീവേള്‍ഡിനും ഇടയിലാണ് 16,262 കോടി രൂപ ചെലവില്‍ സ്ഫിയര്‍ ഒരുങ്ങുക. പച്ചപ്പാല്‍ ചുറ്റപ്പെട്ട ഈ പ്രദേശം യാസ് ഐലന്‍ഡിലെ മറ്റ് തീം പാര്‍ക്കുകള്‍ക്കും ആകര്‍ഷണങ്ങള്‍ക്കും അടുത്താണ് സ്ഥിതി ചെയ്യുന്നത്. പദ്ധതിയുടെ നിര്‍മ്മാണം 2029 അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

സ്ഫിയര്‍ എക്സ്പീരിയന്‍സ്, കണ്‍സേര്‍ട്ട് റെസിഡന്‍സികള്‍, ബ്രാന്‍ഡ് ഇവന്റുകള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് അബുദാബി സ്ഫിയറില്‍ പരിപാടികള്‍ നടക്കുക. പ്രാദേശിക അറബിക് സംസ്‌കാരവും പൈതൃകവും ഉള്‍പ്പെടുത്തിയുള്ള കലാപ്രകടനങ്ങളും ഇവിടെയുണ്ടാകും.

എന്താണ് സ്ഫിയര്‍

വെര്‍ച്വല്‍ റിയാലിറ്റി ഗ്ലാസുകള്‍ വയ്ക്കാതെ തന്നെ ആ ലോകത്ത് നേരിട്ട് എത്തിയ അനുഭവം നല്‍കുന്ന വിസ്മയ വേദി. പുറമെനിന്ന് നോക്കിയാല്‍ ഭീമാകാരമായ ഗോളം. കോടിക്കണക്കിന് എല്‍ഇഡി ലൈറ്റുകള്‍ കൊണ്ടാണ് പുറംഭാഗം നിര്‍മിക്കുന്നത്. അതുകൊണ്ട് തന്നെ ഗോളത്തിനു പുറത്ത് ചന്ദ്രനോ ഭൂമിയോ സിനിമയോ ഏതു ദൃശ്യങ്ങളും അതിമനോഹരമായി തെളിയും.

അകത്തു പ്രവേശിച്ചാല്‍ ലോകത്തെ ഏറ്റവും വലിയ ഹൈ-റെസല്യൂഷന്‍ എല്‍ഇഡി സ്‌ക്രീന്‍ ചുറ്റുമുള്ളതിനാല്‍ കാണികള്‍ ആ ദൃശ്യത്തിന് അകത്താണെന്ന തോന്നുലുണ്ടാക്കും. സിനിമ കാണുമ്പോള്‍ കാറ്റടിക്കുന്നതും മണം അനുഭവപ്പെടുന്നതും ഇരിപ്പിടങ്ങള്‍ കുലുങ്ങുന്നതുമായ സാങ്കേതിക വിദ്യകളെല്ലാം ഇതിലുണ്ടാകും. ലോകോത്തര ശബ്ദ സംവിധാനവും പ്രത്യേകതയാണ്.

ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍

ലാസ് വെഗാസിലെ സ്ഫിയറിന്റെ അതേ വലിപ്പത്തില്‍ ഏകദേശം 20,000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വേദിയാണ് അബുദാബിയില്‍ ഒരുങ്ങുന്നത്. സ്ഫിയര്‍ അബുദാബി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. സാദിയാത്ത് കള്‍ച്ചറല്‍ ഡിസ്ട്രിക്റ്റ്, യാസ് ഐലന്‍ഡില്‍ വരാനിരിക്കുന്ന ഡിസ്നി തീം പാര്‍ക്ക് റിസോര്‍ട്ട് എന്നിവയ്‌ക്കൊപ്പം സ്ഫിയര്‍ അബുദാബി കൂടി ചേരുന്നതോടെ പ്രദേശം വലിയ വിനോദസഞ്ചാര കേന്ദ്രമാകും.

Summary

Yas Island chosen as home for Sphere Abu Dhabi, set to open by 2029

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com