യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കാന്‍ ഏകീകൃത നിരക്ക് നിശ്ചയിച്ച് എയര്‍ അറേബ്യ. ഇന്ത്യന്‍ വിമാനകമ്പനികള്‍ പോലും മൃതദേഹം തൂക്കിനോക്കി നിരക്ക് നിശ്ചയിക്കുമ്പോഴാണ് ഷാര്‍ജ വിമാനകമ്പനി മാറ്റത്തിന് തുടക്കമിട്ടത്. ഇന്ത്യയിലേക്ക് എവിടേക്കും മൃതദേഹം എത്തിക്കുന്നതിന് 19,500 രൂപ ഈടാക്കാനാണ് എയര്‍ അറേബ്യ തീരുമാനിച്ചിരിക്കുന്നത്.
നിലവില്‍ വിമാനക്കമ്പനികള്‍ തൂക്കി നോക്കിയാണ് മൃതദേഹം നാട്ടില്‍ എത്തിക്കുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി ഏകീകൃത നിരക്ക് തീരുമാനിക്കുന്ന ആദ്യത്തെ വിമാനകമ്പനിയാണ് എയര്‍ അറേബ്യ. ഷാര്‍ജ ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനി കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും സര്‍വീസ് നടത്തുന്നുണ്ട്.
മൃതദേഹം തൂക്കിനോക്കുന്നതിനെതിരേ പ്രവാസികള്‍ പ്രതിഷേധശബ്ദം ഉയര്‍ത്തുന്നതിനിടയിലാണ് എയര്‍ അറേബ്യയുടെ നടപടി. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും പഴയ രീതിയാണ് പിന്തുടരുന്നത്. വിദേശത്ത് മരണപ്പെടുന്നവരുടെ മൃതദേഹം സൗജന്യമായി നാട്ടില്‍ എത്തിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് പ്രവാസി സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതിന് അനുകൂല തീരുമാനമുണ്ടായിട്ടില്ല.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates