

മദീന: 'മദീന ഇസ്ലാമിക ടൂറിസത്തിന്റെ തലസ്ഥാനം' പരിപാടിക്ക് മദീനയില്‍ തുടക്കമായി. ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികള്‍ സൗദി ടൂറിസം കമീഷന്‍ പ്രസിഡന്റ് അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ഉദ്ഘാടനം ചെയ്തു. മദീനയിലെ കിങ് ഫഹദ് സെന്‍ട്രല്‍ ഗാര്‍ഡനില്‍ ഒരുക്കിയ കൂറ്റന്‍ വേദിയില്‍ കലാ സാംസ്‌കാരിക പ്രകടനങ്ങളോടെയാണ് ഉദ്ഘാടന ചടങ്ങ് തുടങ്ങിയത്. വിവിധ അറബ് ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നും ക്ഷണിക്കപ്പെട്ട ആയിരക്കണക്കിന് അതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു.
മദീന ഇസ്ലാമിക ടൂറിസത്തിന്റെ തലസ്ഥാനം പരിപാടി വിളംബരത്തിന്റെ ദൃശ്യാവിഷ്‌കാരം അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ പ്രാകശനം ചെയതു. വിശ്വാസപരവും ചരിത്രപരവുമായ നിരവധി കാരണങ്ങള്‍ കൊണ്ട് ലോക മുസ്ലിംകളുടെ ഹൃദയത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായത് കൊണ്ടാണ് മദീനയെ ഈ വര്‍ഷത്തെ ഇസ്ലാമിക ടൂറിസത്തിന്റെ തലസ്ഥാനമായി നിശ്ചയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക ചരിത്രവും സംസ്‌കാരവും കുടികൊള്ളുന്ന പ്രദേശങ്ങളുടെ വികസനും പരിപോഷണവും ലക്ഷ്യമാക്കി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക കോ ഓപ്പറേഷന്‍ ഒ.ഐ.സി തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളാണ് ഓരോ വര്‍ഷം ഇസ്‌ളാമിക ടൂറിസത്തിന്റെ തലസ്ഥാനമെന്ന പേരില്‍ വര്‍ഷം നീളുന്ന പരിപാടികള്‍ക്ക് വേദിയാവുന്നത്.
മുന്നോറോളം പരിപാടികളാണ് മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുത്. ടൂറിസം, പൈതൃകം, യുവാക്കളുടെ കലാകായിക പരിപാടികള്‍, സാംസ്‌കാരിക ഉത്സവങ്ങള്‍, കുടുംബ വിനോദ പരിപാടികള്‍, സാന്പത്തികവികസന ചര്‍ച്ചകള്‍, സെമിറാനുകള്‍, മദീനതൈ്വബ സര്‍വകലാശാകള്‍ കേന്ദ്രീകരിച്ചുള്ള പരിപാടികള്‍, വനിതകള്‍ക്കായുള്ള പരിപാടികള്‍, മദീന പുസ്തകോത്സവം, എക്‌സിബിഷനുകള്‍ തുടങ്ങിയവമാണ് ഒരു വര്‍ഷം നീളുന്ന ടൂറിസം ഫെസ്്റ്റിവലില്‍ വിഭാവനം ചെയ്തതെന്ന് സംഘാടകര്‍ പറഞ്ഞു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates