അണലി പ്രസവിച്ചു; 33 കുഞ്ഞുങ്ങൾ (ചിത്രങ്ങൾ)

അണലി പ്രസവിച്ചു; 33 കുഞ്ഞുങ്ങൾ (ചിത്രങ്ങൾ)
അണലി പ്രസവിച്ചു; 33 കുഞ്ഞുങ്ങൾ (ചിത്രങ്ങൾ)
Updated on: 
1 min read

കോയമ്പത്തൂർ: വിഒസി പാർക്ക്​ കാഴ്​ചബംഗ്ലാവിൽ അണലി 33 പാമ്പിൻ കുഞ്ഞുങ്ങൾക്ക്​ ജന്മം നൽകി. രണ്ട്​ ദിവസം മുമ്പായിരുന്നു പ്രസവം. കോവിഡ്​ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കാഴ്​ചബംഗ്ലാവ്​ അടച്ചിട്ടിരിക്കുകയാണ്​. 

മുഴുവൻ പാമ്പിൻ കുഞ്ഞുങ്ങളെയും വനം അധികൃതർക്ക്​ കൈമാറിയതായി കാഴ്​ചബംഗ്ലാവ്​ ഡയറക്​ടർ ശെന്തിൽനാഥൻ അറിയിച്ചു. ശനിയാഴ്​ച അണലി പാമ്പുകളെ കേരളാതിർത്തിയായ ആനക്കട്ടി വനത്തിൽ​ കൊണ്ടുവിട്ടതായി വനം അധികൃതർ അറിയിച്ചു.

ജൂണിലാണ്​ കോയമ്പത്തൂരിലെ കോവിൽമേട്​ ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കക്കൂസിൽ നിന്ന്​​​ ഗർഭിണിയായ അണലിയെ പ്രൊഫഷണൽ പാമ്പ്​ പിടിത്തക്കാരൻരെ സഹായത്തോടെ പിടികൂടിയത്​. തുടർന്ന്​​ കാഴ്​ചബംഗ്ലാവിന്​ കൈമാറുകയായിരുന്നു.

കുഞ്ഞുങ്ങളെ പ്രസവിക്കുന്ന കരയിലെ ഏക വിഷ പാമ്പാണ്​ അണലി. ആറ് മാസക്കാലം നീളുന്ന ഗർഭ കാലയളവിൽ മുട്ടകളുടെ രൂപത്തിലാണ്​ ഇവയുടെ കുഞ്ഞുങ്ങൾ ഉണ്ടാവുക. മുട്ടത്തോട്​ പോലെ കാണപ്പെടുന്ന നേരിയ ചർമം ഭേദിച്ചാണ്​ കുഞ്ഞുങ്ങൾ പുറത്തു വരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com