എസ്ഡിപിഐ നിരോധനം പരിഗണനയില്‍; കര്‍ണാടക മന്ത്രി

എസ്ഡിപിഐ ഒരു നിസാരസംഘടനായാണെന്നും ഇതിനെ നിരോധിക്കുന്ന കാര്യം ഈ മാസം 20 ന് ചേരുന്ന കാബിനറ്റ് യോഗം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി
എസ്ഡിപിഐ നിരോധനം പരിഗണനയില്‍; കര്‍ണാടക മന്ത്രി
Updated on: 
1 min read

ബംഗളൂരു: ബംഗളൂരു സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എസ്ഡിപിഐയെ നിരോധിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലെന്ന് കര്‍ണാടക മന്ത്രി കെഎസ് ഈശ്വരപ്പ. എസ്ഡിപിഐ ഒരു നിസാരസംഘടനായാണെന്നും ഇതിനെ നിരോധിക്കുന്ന കാര്യം ഈ മാസം 20 ന് ചേരുന്ന കാബിനറ്റ് യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കലാപവുമായി ബന്ധപ്പെട്ട് രണ്ട് കാര്യങ്ങളാണ് സര്‍ക്കാരിന്റെ മുന്നിലുളളത്. അതിലൊന്ന് സംഘര്‍ഷത്തില്‍ പങ്കെടുത്തവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുക എന്നതും മറ്റൊന്ന് ഈ സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയ എസ്ഡിപിഐയെ നിരോധിക്കുകയെന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ബംഗളൂരുവില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷം ചൊവ്വാഴ്ചയാണ് നടന്നത്. സംഭവത്തില്‍ അറുപതോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ് മൂര്‍ത്തിയുടെ മരുമകന്‍ നവീന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. പോസ്റ്റ് പുറത്തുവന്ന് ഒരു മണിക്കൂറിനകം ആയിരത്തോളം പേരാണ് പ്രതിഷേധവുമായി തടിച്ചുകൂടിയത്.

മുന്നൂറോളം വാഹനങ്ങളാണ് സംസ്ഥാനത്ത് അഗ്‌നിക്കിരയാക്കിയത്. സംഭവത്തില്‍ എസ്ഡിപിഐ നേതാവ് മുസാമിന്‍ പാഷ ഉള്‍പ്പെടെ 110 പേരാണ് അറസ്റ്റിലായത്. ജനങ്ങളെ തെറ്റായ വിവരങ്ങള്‍ ബോധിപ്പിച്ച് എസ്ഡിപിഐ കലാപത്തിന് പ്രേരിപ്പിച്ചതായും പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com