ഐഎസ്‌സി, ഐസിഎസ്ഇ പരീക്ഷകള്‍ ജൂലൈയില്‍; തീയതികള്‍ പ്രഖ്യാപിച്ചു

ഐഎസ്‌സി, ഐസിഎസ്ഇ പരീക്ഷകള്‍ ജൂലൈയില്‍; തീയതികള്‍ പ്രഖ്യാപിച്ചു
ഐഎസ്‌സി, ഐസിഎസ്ഇ പരീക്ഷകള്‍ ജൂലൈയില്‍; തീയതികള്‍ പ്രഖ്യാപിച്ചു
Updated on: 
1 min read

ന്യൂഡല്‍ഹി: ഐഎസ്‌സി, ഐസിഎസ്ഇ സിലബസിലെ ശേഷിക്കുന്ന പരീക്ഷകള്‍ ജൂലൈയില്‍ നടത്തും. പന്ത്രണ്ടാം ക്ലാസില്‍ എട്ടു പരീക്ഷകളും പത്തില്‍ ആറു പരീക്ഷകളുമാണ് കോവിഡ് ലോക്ക് ഡൗണ്‍ മൂലം മാറ്റിവച്ചത്.

ഐസിഎസ്ഇ (പത്താം ക്ലാസ്) പരീക്ഷ ജൂലൈ രണ്ടു മുതല്‍ 12 വരെയാണ് നടക്കുക.  ജിയോഗ്രഫി പേപ്പര്‍ 2, ബയോളജി പേപ്പര്‍ 3, ഇക്കണോമിക്‌സ് , ഹിന്ദി പേപ്പര്‍ 4 എന്നിവയാണ് ശേഷിക്കുന്ന പരീക്ഷകള്‍.

ഐഎസ്‌സി (പന്ത്രണ്ടാം ക്ലാസ്) പരീക്ഷകള്‍ ജൂലൈ ഒന്നു മുതല്‍ 14 വരെയാണ്.

ബയോളജി പേപ്പര്‍ 1, ബിസിനസ് സ്റ്റഡീസ്, ജിയോഗ്രഫി, സോഷ്യോളജി, സൈക്കോളജി, ഹോം സയന്‍സ് പേപ്പര്‍ 1, എഫക്ടിവ് ഇംഗ്ലിഷ്, ആര്‍ട്ട് പേപ്പര്‍ 5 എന്നിവയാണ് ശേഷിക്കുന്ന പരീക്ഷകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com