

ന്യൂഡല്‍ഹി :'ഐ ലവ് യു കെജ്രിവാള്' എന്ന് ഓട്ടോയില്‍ എഴുതിയ ഡ്രൈവര്‍
ക്ക് 10,000 രൂപ ചെലാന്‍ പിഴ ചുമത്തിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി സര്‍ക്കാരിനോടും പൊലിസിനോടും തെരഞ്ഞെടുപ്പ് കമ്മിഷനോടും ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. പിഴ ചുമത്തിയ നടപടി രാഷ്ട്രീയ പേരിതമാണെന്ന് ചൂണ്ടിക്കാട്ടി ഓട്ടോ െ്രെഡവറാണ് ഹൈക്കോടതിയെ സമീപിച്ചത്.
എന്തിനാണ് പിഴ ചുമത്തിയതെന്ന് അന്വേഷിക്കുന്നതിനായി സമയം അനുവദിക്കണമെന്ന് സര്‍ക്കാരും പൊലീസും കോടതിയെ അറിയിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ക്കെതിരെ പിഴ ചുമത്തിയതെന്നാണ് തെരഞ്ഞടുപ്പ് കമ്മീഷന്റെ വിശദീകരണം. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദത്തെ ഓട്ടോ െ്രെഡവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് എതിര്‍ത്തു. 'ഒന്നാമതായി ഇതൊരു രാഷ്ട്രീയ പരസ്യമല്ല, ഇനി അഥവാ അങ്ങനെയാണെങ്കില്‍ തന്നെ പെറ്റീഷണറുടെ സ്വന്തം ചെലവിലാണ് സന്ദേശം എഴുതിയത് അല്ലാതെ രാഷ്ട്രീയ പാര്‍ട്ടിയുടെ ചെലവിലല്ല.'
ഒരു വ്യക്തി സ്വന്തം പണം ചെലഴിച്ച് പരസ്യം ചെയ്യുന്നതിനെ കുറിച്ച് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ പരാമര്‍ശിക്കുന്നില്ലെന്ന് അഭിഭാഷകന് ചൂണ്ടിക്കാട്ടി. ഓട്ടോയുള്പ്പടെയുളള പൊതുഗതാഗതത്തിന്റെ വശങ്ങളിലും പിറകുവശത്തും രാഷ്ട്രീയ പരസ്യങ്ങള്‍ പതിക്കാമെന്ന് 2018ല്‍ ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത വാദം കേള്‍ക്കുന്ന മാര്‍ച്ച് മൂന്നിന് ഇതുസംബന്ധിച്ച വിശദീകരണം നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
'ഐ ലവ് യു കെജ്രിവാള്, സിര്‍ഫ് കെജ്രിവാള്' (ഞാന്‍ കെജ്രിവാളിനെ സ്നേഹിക്കുന്നു, കെജ്രിവാളിനെ മാത്രം)എന്നാണ് ഓട്ടോ ഡ്രൈവര്‍ തന്റെ ഓട്ടോയില്‍ എഴുതിയിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates