കുമാരസ്വാമി രാഹുലുമായി കൂടിക്കാഴ്ച നടത്തി; മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായില്ല

രാഹുല്‍ ഗാന്ധിയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. മന്ത്രിസഭയില്‍ ഇരു കക്ഷികള്‍ക്കുമുള്ള പങ്കാളിത്തം സംബന്ധിച്ച് അന്തിമ തീരുമാനം  നാളെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍
കുമാരസ്വാമി രാഹുലുമായി കൂടിക്കാഴ്ച നടത്തി; മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായില്ല
Updated on: 
1 min read

ന്യൂഡല്‍ഹി: നിയുക്ത കര്‍ണാടക മുഖ്യമന്ത്രിയും ജെഡിഎസ്് നേതാവ് കുമാരസ്വാമി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കര്‍ണാടകയിലെ മന്ത്രിസഭാ രൂപികരണവും മന്ത്രിസ്ഥാനം പങ്കിടലും സംബന്ധിച്ചാണ് ചര്‍ച്ച. രാഹുല്‍ ഗാന്ധിയുടെ വീട്ടിലായിരുന്നു
കൂടിക്കാഴ്ച. മന്ത്രിസഭയില്‍ ഇരു കക്ഷികള്‍ക്കുമുള്ള പങ്കാളിത്തം സംബന്ധിച്ച് അന്തിമ തീരുമാനം  നാളെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെഡിഎസ് നേതാവ് ഡാനിഷ് അലിയും കെസി വേണുഗോപാലും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചിരുന്നു

മന്ത്രിസഭാ വികസനം സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുമായുമായും സോണിയാ ഗാന്ധിയുമായും ചര്‍ച്ച ചെയ്യുന്നതിനാണ് കൂടിക്കാഴ്ചയെന്ന് കുമാരസ്വാമി നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനായി വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 78 അംഗങ്ങളും ജെഡിഎസിന് 37 സീറ്റുമാണ് ലഭിച്ചിരുന്നത്. മുഖ്യമന്ത്രിസ്ഥാനം ജെഡിഎസിന് നല്‍കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന് മറ്റു സുപ്രധാന വകുപ്പുകള്‍ വേണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. ജെഡിഎസിന് 13 മന്ത്രിസ്ഥാനവും കോണ്‍ഗ്രസിന് 20 മന്ത്രിസ്ഥാനവും നല്‍കാനായിരുന്നു ആദ്യ ധാരണ.  

അതേസമയം, കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പ്രത്യേക മേഖലാസാമുദായിക പരിഗണനകള്‍ കൂടി കണക്കിലെടുത്തു വേണം മന്ത്രിസ്ഥാനങ്ങള്‍ നിശ്ചയിക്കാന്‍. അതുകൊണ്ടുതന്നെ ജെഡിഎസുമായി സമവായമുണ്ടാക്കുന്നതുപോലെതന്നെ പ്രധാനമാണ് കോണ്‍ഗ്രസിനുള്ളിലെ സ്ഥാനവിഭജനവും. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കുന്നതിന് ഹൈക്കമാന്‍ഡുമായി ചര്‍ച്ചചെയ്യുന്നതിനായി കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാക്കളും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി.കെ ശിവകുമാര്‍, ജി. പരമേശ്വര എന്നിവരാണ് കൂടിക്കാഴ്ചയ്ക്കായി എത്തിയത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com