കുമ്മനം രാജശേഖരൻ കുംഭമേള വേദിയിൽ

കുംഭമേളയുടെ ഭാ​ഗമായി പ്രയാഗ്‌രാജിൽ വ്യാഴാഴ്ച നടന്ന സം​ഗം സംവാദിൽ മിസോറം ​ഗവർണർ കുമ്മനം രാജശേഖരൻ അധ്യക്ഷനായി
കുമ്മനം രാജശേഖരൻ കുംഭമേള വേദിയിൽ
Updated on: 
1 min read

പ്രയാഗ്‌രാജ്‌: കുംഭമേളയുടെ ഭാ​ഗമായി പ്രയാഗ്‌രാജിൽ വ്യാഴാഴ്ച നടന്ന സം​ഗം സംവാദിൽ മിസോറം ​ഗവർണർ കുമ്മനം രാജശേഖരൻ അധ്യക്ഷനായി. സമൂഹത്തെ ശരിയായ ദിശയിൽ നയിക്കുന്നതിനുള്ള വേദികളാണ് കുംഭമേളകളോടനുന്ധിച്ചുള്ള ധർമ സംവാദങ്ങളെന്ന് കുമ്മനം പറഞ്ഞു. സ്വാഭിമാനികളായ രാജ്യത്തെ 130 കോടി ജനങ്ങളുടെ പ്രാർഥനയും ആശംസയുമാണ് കുംഭമേളയുടെ വിജയകരമായ നടത്തിപ്പിനു സഹായിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

പരമാർഥനികേതനിൽ നടന്ന ചടങ്ങിൽ ബാബാ രാംദേവ്, സ്വാമി ചിദാനന്ദ സരസ്വതി, അലഹബാദ് മ്യൂസിയം ഡയറക്ടർ സുനിൽ ​ഗുപ്ത എന്നിവർ സംബന്ധിച്ചു. ഇന്ത്യ തിങ്ക് കൗൺസിലാണ് സംവാദം സംഘടിപ്പിച്ചത്. 

ജഡായുപ്പാറ കോദണ്ഡരാമ ക്ഷേത്ര ട്രസ്റ്റിന്റെ സ്റ്റാളിന്റെ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു. അലഹബാദിന്റെയും സമീപ പ്രദേശങ്ങളുടേയും ചരിത്രം വ്യക്തമാക്കുന്ന അഹലബാദ് മ്യൂസിയം പവലിയനും കുമ്മനം ഉദ്ഘാടനം ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com