കൂള്‍ ആര്‍മി കൂള്‍: ഇന്ത്യന്‍ സൈനികര്‍ക്കിനി എസി ജാക്കറ്റ്

ഇതിന്റെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്ന് മന്ത്രി അറിയിച്ചു. 
കൂള്‍ ആര്‍മി കൂള്‍: ഇന്ത്യന്‍ സൈനികര്‍ക്കിനി എസി ജാക്കറ്റ്
Updated on: 
1 min read

പനാജി: ഇന്ത്യന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് സൈനീകര്‍ക്ക് എസി ജാക്കറ്റുകള്‍ നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മുന്‍ പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍. ഇതിന്റെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്ന് മന്ത്രി അറിയിച്ചു. 

സ്‌പെഷല്‍ ഫോഴ്‌സിന്റെ പ്രവര്‍ത്തനം അതി കഠിനമാണ്. കായികാധ്വാനം കൂടുതല്‍ വേണ്ട ഇവരുടെ ശരീരം പെട്ടെന്ന് ചൂടുപിടിക്കുകയും ക്ഷീണിക്കുകയും ചെയ്യും. ഈ അവസരത്തില്‍ ശീതീകരണ സംവിധാനമുള്ള ജാക്കറ്റുകള്‍ സൈനികര്‍ക്ക് അനുവദിക്കുന്നത് ശാരീരിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ക്ഷീണം കുറയ്ക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പനാജിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

20142017 കാലയളവില്‍ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ അടുത്തിടെയാണ് വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയത്. ഈ മാസം 23 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹം സ്ഥാനാര്‍ഥിയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com