ജീവനക്കാരന് കോവിഡ്; എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു

രണ്ടുദിവസത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജീവനക്കാരന് കോവിഡ്; എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു
Updated on: 
1 min read

ന്യൂഡല്‍ഹി: ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ ഡല്‍ഹിയിലെ എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു. രണ്ടുദിവസത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഗുരുദ്വാര രകാബ്ഗഞ്ച് റോഡിലെ ഓഫിസിലുള്ള ജീവനക്കാരനാണ് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.

വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിലാണ് ഇപ്പോള്‍ എയര്‍ ഇന്ത്യ. മെയ് ഏഴുമുതല്‍ പതിനാലുവരെ 64 സര്‍വീസുകളാണ് എയര്‍ ഇന്ത്യ നടത്തിയത്. 12 രാജ്യങ്ങളില്‍ നിന്നായി 15,000 ഇന്ത്യക്കാരെ ഇതിനോടകം സ്വദേശത്ത് എത്തിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com