തിരിമറി നടന്ന വോട്ടിങ് മെഷീന്‍ അവസാനം ഉപയോഗിച്ചത് യുപിയില്‍ 

അട്ടിമറി ആരോപണത്തെ കുറിച്ച് അന്വേഷിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളാണ് ഇത് കണ്ടെത്തിയത്
തിരിമറി നടന്ന വോട്ടിങ് മെഷീന്‍ അവസാനം ഉപയോഗിച്ചത് യുപിയില്‍ 
Updated on: 
1 min read

ഭോപ്പാല്‍: ഏത് ബട്ടണ്‍ ഏഅമര്‍ത്തിയാലും ബിജെപിക്ക് വോട്ട് വീഴുന്നതായി കണ്ടെത്തിയ വോട്ടിങ് മെഷീന്‍ അവസാനമായി ഉപയോഗിച്ചത് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി. അട്ടിമറി ആരോപണത്തെ കുറിച്ച് അന്വേഷിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളാണ് ഇത് കണ്ടെത്തിയത്. ദല്‍ഹിയില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് കമ്മീഷനിലെ അഞ്ചംഗ സംഘം ഞാറാഴ്ചയാണ് മധ്യപ്രദേശിലെ ബിന്ദ് ജില്ലയില്‍ എത്തി പരിശോധന നടത്തിയത്.  വോട്ടിങ് മെഷീന്‍ പരിശോധിച്ച ശേഷം അവസാനമായി ഉപയോഗിച്ചത് യുപിയില്‍ ആണെന്ന് ഇവര്‍ വ്യക്തമാക്കുകയായിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ വലിയ ക്രമക്കേട് നടന്നു എന്ന സംഘം വെളിപ്പെടുത്തി. കാണ്‍പൂരിലെ ഗോവിന്ദനഗറിലായിരുന്നു ഈ മെഷീന്‍ അവസാനമായി ഉപയോഗിച്ചത്. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി 6000 വോട്ടുകളുടെ മുകളില്‍ ഭൂപിപക്ഷം നേടിയാണ് ജയിച്ചത്. 

യുപിയില്‍ ഉപയോഗിച്ച 300 വോട്ടിങ് മെഷീനുകളില്‍ ഒന്നാണ് മധ്യപ്രദേശില്‍ എത്തിച്ചത്. മറ്റുള്ളവയിലും തിരിമരി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം എന്ന് അന്വേഷണ സംഘം പറഞ്ഞു. 

മധ്യപ്രദേശില്‍ എത്തിച്ച ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ വന്‍ അട്ടിമറി നടന്നെന്ന വാര്‍ത്ത പുറത്തായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബിന്ദ് കളക്ടര്‍ ഇളയരാജയേയും എസ്.പി അനില്‍ സിങ്ങിനേയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനൊപ്പം തന്നെ ജില്ലയിലെ മുതിര്‍ന്ന 19 ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റുകയും ചെയ്തിരുന്നു.  

ഇതോെടെ യുപിയില്‍ വോട്ടിങ് മെഷീനില്‍ തിരിമറി നടന്നു എന്ന ബിഎസ്പി അധ്യക്ഷ മായാവതി ഉള്‍പ്പെടെയുള്ളവരുടെ ആരോപണങ്ങള്‍ക്ക് ശക്തി
കൂടുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com