ദലിത് സംഘടനകളുടെ ഭാരത് ബന്ദില്‍ വ്യാപക അക്രമം

പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പലയിടത്തും കല്ലേറും തീവയ്പുമുണ്ടായി. 
ദലിത് സംഘടനകളുടെ ഭാരത് ബന്ദില്‍ വ്യാപക അക്രമം
Updated on: 
1 min read

ന്യൂഡല്‍ഹി: പട്ടിക വിഭാഗങ്ങള്‍ക്ക് എതിരായ അതിക്രമം തടയുന്നതിനുള്ള നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള നീക്കത്തിന് എതിരെ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ വ്യാപക അക്രമം. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പലയിടത്തും കല്ലേറും തീവയ്പുമുണ്ടായി. 

പട്ടികജാതി, പട്ടികവര്‍ഗ (പീഡനം തടയല്‍) നിയമത്തിന്റെ ദുരുപയോഗം തടയാന്‍ സുപ്രീം കോടതി പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദലിത് സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനോ അറസ്റ്റ് നടത്താനോ പാടില്ലെന്നാണ് കഴിഞ്ഞ മാസം 20ന് സുപ്രിം കോടതി ഉത്തരവിട്ടത്. കോടതി നിര്‍ദേശത്തിനെതിരെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

രാവിലെ ആഗ്രയില്‍ പ്രതിഷേധക്കാരും സുരക്ഷാജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി. നിരവധി കടകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു.

പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, ഉത്തര്‍ പ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയിടങ്ങളില്‍നിന്നും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വിവിധ ദലിത് സംഘടനകള്‍ക്കൊപ്പം സിപിഐ എംഎല്‍ പ്രവര്‍ത്തകരും ബിഹാറിലെ അരയില്‍ പ്രതിഷേധവുമായിറങ്ങി. ഇവര്‍ ട്രാക്കിലിറങ്ങി ട്രെയിന്‍ തടഞ്ഞു.

ജാര്‍ഖണ്ഡിലെ റാഞ്ചിയിലും പ്രതിഷേധക്കാര്‍ പ്രകടനം നടത്തി. പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുമുണ്ടായി. രാജസ്ഥാനിലെ ബാര്‍മറില്‍ പ്രതിഷേധക്കാര്‍ കാറുകള്‍ക്ക് തീയിട്ടു. വസ്തുവകകളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com