

ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്നാഥ് ക്ഷേത്രത്തില് സന്ദര്ശനം നടത്തി. രാവിലെയാണ ദീപാവലിയുടെ ഭാഗമായി അദ്ദേഹം കേദാര്നാഥിലെത്തിയത്.
രാവിലെ കേദാര്നാഥില് രണ്ട് മണിക്കൂര് ചെലവഴിക്കുന്ന പ്രധാനമന്ത്രി കേദാര്പുരി പദ്ധതിയുടെ പുരോഗതി വിലയിരുത്തും. 2017 ഒക്ടേബോറിലാണ് പദ്ധതിക്കു ശിലയിട്ടത്.
തുടര്ന്ന് പഞ്ചാബ് അതിര്ത്തിയിലേക്ക് വിമാനമാര്ഗം യാത്രയാകും. എന്നാല് അതിര്ത്തിയില് ഏത് ഭാഗത്താണ് മോദി സന്ദര്ശനം നടത്തുക എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. പഞ്ചാബ് അതിര്ത്തിയില് എത്തി സൈനികരോടൊപ്പം ദീപാവലി ആഘോഷിക്കും.
പ്രധാനമന്ത്രിയുടെ സന്ദര്ശനത്തോട് അനുബന്ധിച്ച് കേദാര്നാഥില് കര്ശന സുരക്ഷ ഏര്പ്പെടുത്തിയിരുന്നു. കനത്ത മഞ്ഞുവീഴ്ചയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉത്തരാഖണ്ഡിന്റെ പല ഭാഗങ്ങളിലും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates