മുംബൈ: മുംബൈ പടിഞ്ഞാറന് കണ്ടിവാലിയില് കെട്ടിടം തകര്ന്നുവീണു. ഞായറാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം നടന്നത്. കെട്ടിടത്തില് താമസിച്ചിരുന്ന 40 പേരെ എന്ഡിആര്എഫ് സംഘം രക്ഷിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്ട്ടുകള്.
പടിഞ്ഞാറന് കണ്ടിവാലിയിലെ ദാല്ജി പണ്ടയിലെ മസ്ജിദിന് സമീപം കെട്ടിടത്തിന്റെ താഴത്തെയും ഒന്നാമത്തെയും നിലകള് തകര്ന്നുവീണു എന്ന നിലയിലാണ് ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് ലഭിച്ച ഫോണ് കോള്. ആദ്യഘട്ടത്തില് കെട്ടിടത്തില് കുടുങ്ങിയ മൂന്നുപേരെ പ്രദേശവാസികള് രക്ഷിച്ചിരുന്നു. പിന്നീട് ഫയര് ആന്റ് റെസ്ക്യൂ വിഭാഗവും പൊലീസും, ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്ത് എത്തി രക്ഷാ പ്രവര്ത്തനത്തിന് നേതൃത്വം നല്കി.
ആര്ക്കും ആളപായം സംഭവിച്ചില്ലെന്നും, പരിക്കേറ്റവരെ ചികില്സയില് പ്രവേശിപ്പിച്ചിതായും എന്ഡിആര്എഫ് ഡിജി സത്യനാരായണ പ്രധാന് ട്വിറ്ററിലൂടെ അറിയിച്ചു. 4 ഫയര് എഞ്ചിനുകളും ഒരു അംബുലന്സും സംഭവസ്ഥലത്ത് എത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates