മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌ന

മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിക്ക് രാജ്യത്തെ പരമോന്നത  ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം 
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌ന
Updated on: 
1 min read

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജി അടക്കം മൂന്നുപേര്‍ക്കാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. 

സാമൂഹ്യ പരിഷ്‌കര്‍ത്താവ് നാനാജി ദേശ്മുഖ്, സംഗീതജ്ഞന്‍ ഭുപന്‍ ഹസാരിക എന്നിവരും ഭാരത്‌ന പുരസ്‌കാരത്തിന് അര്‍ഹരായി എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഓഫീസ് വ്യക്തമാക്കി. ഇരുവര്‍ക്കും മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം സമര്‍പ്പിച്ചിരിക്കുന്നത്. 

പ്രണബ് കുമാര്‍ മുഖര്‍ജി രാജ്യം കണ്ട എക്കാലത്തേയും മികച്ച രാജ്യതന്ത്രജ്ഞനാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. പ്രണബ് മുഖര്‍ജിയുടെ പാണ്ഡിത്യത്തിന് സമാനതകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലമുറകളെ ആകര്‍ഷിച്ച സംഗീതമാണ് ഭുപന്‍ ഹസാരികയുടേത്. ഗ്രാമീണരുടെ ശാക്തികരണത്തിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു നാനാജി ദേശ്മുഖ് എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com