

ലഖ്‌നോ: വിവാദ പ്രസ്താവനയുമായി വീണ്ടും ബിജെപി എംപി സാക്ഷിമഹാരാജ്. ഇത്തവണ മുസ്ലീങ്ങളുടെ മൃതശരീരം ദഹിപ്പിക്കണമെന്നാണ് സാക്ഷി മഹാരാജിന്റെ ആവശ്യം. ഹിന്ദുസ്ഥാനില്‍ ശ്മശാനങ്ങള്‍ക്ക് ആവശ്യമായ ഭൂമിയില്ലെന്നും അതുകൊണ്ട് മുസ്ലീങ്ങളും മൃതദേഹങ്ങള്‍ ദഹിപ്പിക്കണം. ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സാക്ഷി മഹാരാജിന്റെ വിവാദ പരാമര്‍ശം. ഇന്ത്യയില്‍ രണ്ടുകോടിയിലേറെ സന്യാസിമാരുണ്ട്.അവര്‍ക്ക് മരണശേഷം സ്മാരകം പണിയാന്‍ ഭൂമി വേണം. ഇന്ത്യയിലെ 20കോടി മുസ്ലീങ്ങള്‍ മരിച്ചാല്‍ കുഴിയൊരുക്കാന്‍ ഹിന്ദുസ്ഥാനില്‍ ഭൂമിയെവിടെയെന്നും സാക്ഷി മഹാരാജ് ചോദിച്ചു.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി മോദിയുടെ ഖബര്‍ സ്ഥാന്‍ പരാമര്‍ശവും ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. ഒരു ഗ്രാമത്തില്‍ ഖബര്‍സ്ഥാന്‍ നിര്‍മ്മിക്കുകയാണെങ്കില്‍ അവിടെ ഒരു ശ്മാശാനവും സൃഷ്ടിക്കപ്പെടുമെന്നായിരുന്നു മോദിയുടെ പരാമര്‍ശം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates