മോദി കേദാർനാഥിൽ ധ്യാനത്തിൽ; ചിത്രങ്ങൾ 

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണചൂട് അവസാനിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥ് ക്ഷേത്രത്തിലെത്തി ദർശനം നടത്തി
മോദി കേദാർനാഥിൽ ധ്യാനത്തിൽ; ചിത്രങ്ങൾ 
Updated on: 
2 min read

കേദാര്‍നാഥ്: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണചൂട് അവസാനിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥ് ക്ഷേത്രത്തിലെത്തി ദർശനം നടത്തി. പരമ്പരാ​ഗത വസ്ത്രം ധരിച്ചാണ് അദ്ദേഹം കേദാർനാഥിൽ എത്തിയത്. തുടർന്ന് ക്ഷേത്രത്തിന് സമീപമുളള ​ഗുഹ ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി. അൽപ്പസമയം ധ്യാനനിരതനായി ഇരുന്ന് അദ്ദേഹം സമയം ചെലവഴിച്ചു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്.രണ്ടുദിവസത്തെ ഉത്താരാഖണ്ഡ് സന്ദര്‍ശനത്തിന് എത്തിയ മോദി, ബദരിനാഥിലും ദര്‍ശനം നടത്തും. 

ശനിയാഴ്ച വെളുപ്പിനാണ് അദ്ദേഹം ഉത്തരാഖണ്ഡിലെ ജോളിഗ്രാന്റ് എയര്‍പോര്‍ട്ടിലെത്തിയത്. അവിടെ നിന്ന് ഹെലികോപ്റ്ററില്‍ കേദാര്‍നാഥിലെത്തി. ക്ഷേത്രദര്‍ശനത്തിന് പുറമേ, പ്രദേശത്ത് നടന്നുവരുന്ന പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും അദ്ദേഹം വിലയിരുത്തി.


കേദാര്‍നാഥില്‍ തന്നെയായിരിക്കും അദ്ദേഹം രാത്രിയും ചെലവഴിക്കുക. ഞായറാഴ്ച രാവിലെ ബദരിനാഥിലേക്ക് പുറപ്പെടും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് രണ്ട് തീര്‍ത്ഥാടന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇത് നാലാം തവണയാണ് മോദി കേദാര്‍നാഥിലെത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com