മോഹന്‍ ഭഗവതിനെ രാഷ്ട്രപതിയാക്കണമെന്ന് ശിവസേന വക്താവ്

ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കണമെന്ന് ശിവസേന.
മോഹന്‍ ഭഗവതിനെ രാഷ്ട്രപതിയാക്കണമെന്ന് ശിവസേന വക്താവ്
Updated on: 
1 min read

മുംബൈ: ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കണമെന്ന് ശിവസേന. ശിവസേന എംപിയും പാര്‍ട്ടി വക്താവുമായ സഞ്ജയ് റാവുത്ത് ആണ് ഇൗ അഭിപ്രായം മുന്നോട്ട് വെച്ചത്. ഹിന്ദുരാഷ്ട്രം എന്ന സ്വപ്‌നം സഫലീകരിക്കണമെങ്കില്‍ മോഹന്‍ ഭാഗവത് രാഷ്ട്രപതി സ്ഥാനത്തേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ സംബന്ധിച്ചിടത്തോളം ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പോലെ പ്രധാനപ്പെട്ടതാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പും. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ആരെയാണ് പിന്തുണയ്‌ക്കേണ്ടതെന്ന കാര്യത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെ ആയിരിക്കും തീരുമാനമെടുക്കുക. ഉദ്ദവ് താക്കറെയുമായി മോഹന്‍ ഭാഗവതിന്റെ സ്ഥാനാര്‍ഥിത്വത്തെപ്പറ്റി സംസാരിക്കണമെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു.

കഴിഞ്ഞ രണ്ട് രാഷ്ട്രപതി തെരഞ്ഞെടുപ്പികളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ പ്രതിഭാ പാട്ടീലിനെയും പ്രണബ് മുഖര്‍ജിയെയുമാണ് ശിവസേന പിന്തുണച്ചത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com