യുപി: അഞ്ചാം ഘട്ടം തുടങ്ങി

11 ജില്ലകളിലെ 51 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 1.84 കോടി വോട്ടര്‍മാരാണ് അഞ്ചാം ഘട്ടത്തിലുള്ളത്. ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവച്ചു.
യുപി: അഞ്ചാം ഘട്ടം തുടങ്ങി
Updated on: 
1 min read

ലക്‌നൗ:  ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. 11 ജില്ലകളിലെ 51 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 1.84 കോടി വോട്ടര്‍മാരാണ് അഞ്ചാം ഘട്ടത്തിലുള്ളത്. ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവച്ചു.

സമാജ് വാദി പാര്‍ട്ടിയുടെ മന്ത്രിമാരായ ഗായത്രിപ്രസാദ് പ്രജാപതി, വിനോദ് കുമാര്‍ സിങ്, തേജ്‌നാരായണ്‍ പാണ്ഡെ, ബിഎസ്പി സംസ്ഥാന പ്രസിഡന്റ് രാം അചല്‍ രാജ്ബര്‍ തുടങ്ങിയവര്‍ അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. 2012ലെ തെരഞ്ഞെടുപ്പില്‍ 52 സീറ്റുകളില്‍ 37ഉം സമാജ് വാദി പാര്‍ട്ടിയാണ് നേടിയത്. കോണ്‍ഗ്രസും ബിജെപിയും അഞ്ചുവീതം സീറ്റുകള്‍ നേടിയപ്പോള്‍ ബിഎസ്പി മൂന്നും പീസ് പാര്‍ട്ടി രണ്ടും സീറ്റുകള്‍ നേടിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com