

ലഖ്നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്. അലബഹാദ് ജില്ലയുള്‍പ്പെടെ 12 ജില്ലകളിലെ 53സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളില്‍ നിന്നും ഭിന്നമായി വിവാദങ്ങളും വര്‍ഗീയ പരാമര്‍ശങ്ങളുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യചര്‍ച്ച.
2012 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി 24 സീറ്റുകളില്‍ വിജയിച്ചിരുന്നു.ബിഎസ്പി 15 സീറ്റുകളിലും, കോണ്‍ഗ്രസ് ആറ് സീറ്റുകളിലും ബിജെപി അഞ്ച് സീറ്റുകളിലും വിജയിച്ചിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധി വിജയിച്ച റായ്ബറേലിയിലെ മണ്ഡലങ്ങളും നാലാംഘട്ട വോട്ടെടുപ്പില്‍ ഉള്‍പ്പെടുന്നു റായ്ബറേലി മണ്ഡലത്തില്‍ കഴിഞ്ഞ തവണ സ്വതന്ത്രയായി മത്സരിച്ച അതിഥിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ളത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ മേല്‍കൈ നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി
അലഹബാദ് മണ്ഡലത്തിലാണ് കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ രംഗത്തുള്ളത്. 26 പേരാണ് മതസരംഗത്ത്. ഫത്തേപൂരിലെ ഖാഗയിലാണ് നാലാംഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ്. ആറ് പേരാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്ളത്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ 61 ശതമാനത്തിലേറെയായിരുന്നു പോളിംഗ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates