യോഗിയുടെ ആദ്യദിനത്തില്‍ പൂട്ട് വീണത് രണ്ട് അറവുശാലകള്‍ക്ക്

അലഹബാദിലെ രണ്ട് അറവുശാലകളാണ് യോഗി സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം അടച്ചുപൂട്ടിയത്
യോഗിയുടെ ആദ്യദിനത്തില്‍ പൂട്ട് വീണത് രണ്ട് അറവുശാലകള്‍ക്ക്
Updated on: 
1 min read

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ചുമതലയേറ്റതിന് പിന്നാലെ ആദ്യദിനത്തില്‍ രണ്ട് അറവുശാലകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിന്റെ ഭാഗമായി അലഹബാദിലുള്ള രണ്ട് അറവുശാലകളാണ് അടച്ചുപൂട്ടിയത്. ബിജെപി അധികാരത്തില്‍ എത്തിയാല്‍ അറവ് ശാലകള്‍ പൂട്ടുമെന്ന് പ്രകടന പത്രികയില്‍ വ്യക്തമാക്കിയിരുന്നു. തീവ്രഹിന്ദുത്വത്തിന്റെ വക്താവ് എന്ന് വിളിപ്പേരുള്ള ആദിത്യയോഗിനാഥ് ഇന്നലെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റത്.

ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തില്‍ അറവുശാലകള്‍ അടച്ച് പൂട്ടുന്നതായിരുന്നു പ്രധാനചര്‍ച്ച. കൂടാതെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സങ്കല്‍പ് പാത്രയും പ്രധാനചര്‍ച്ചയായി. കൂടാതെ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ  ബിഎസ്പി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്രമസമാധാനചുമതല ശക്തമാക്കാനുളള നിര്‍ദേശം ഡിജിപിക്ക് നല്‍കി. 75 ജില്ലകളിലെയും സ്ഥിതി വിലയിരുത്തുന്നതിനായി ജില്ലാ പൊലീസ് അധികാരികളുമായും ജില്ലാ ജഡ്ജിമാരുമായും വീഡിയോ കോണ്‍ഫ്രന്‍സ് വഴി സമ്മേളനം നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com