രാഹുല്‍ ബിജെപിയെ കോപ്പിയടിക്കുന്നു: അസദുദ്ദീന്‍ ഒവൈസി

കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിജെപിയെ കോപ്പിയടിക്കുകയാണെന്ന ആരോപണവുമായി എംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി - സോമനാഥ് ക്ഷേത്ര സന്ദര്‍ശനത്തോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ത്രിദിന സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത്
രാഹുല്‍ ബിജെപിയെ കോപ്പിയടിക്കുന്നു: അസദുദ്ദീന്‍ ഒവൈസി
Updated on: 
1 min read

ലഖ്‌നോ: കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിജെപിയെ കോപ്പിയടിക്കുകയാണെന്ന ആരോപണവുമായി എംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി. രാഹുലിന്റെ പതിവ് ക്ഷേത്രദര്‍ശനത്തിനെതിരെയാണ് ഒവൈസി രംഗത്തെത്തിയത്. ഗുജറാത്ത് ഇലക്ഷന് പിന്നാലെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ക്ഷേത്രദര്‍ശനം നടത്തിയിരുന്നു.

ക്ഷേത്രം ദര്‍ശനത്തിന് കാണിക്കുന്ന താത്പര്യം പ്രധാനമന്ത്രിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും പള്ളി സന്ദര്‍ശിക്കാനില്ല. ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്ത് രാഹുലിലും മോദിയിലും കണ്ടത് രാജ്യതാത്പര്യമായിരുന്നില്ല. അവര്‍ അവിടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായിരുന്നില്ല നടത്തിയത്. എങ്ങനെ ക്ഷേത്രത്തില്‍ എത്താമെന്നത് മാത്രമായിരുന്നെന്നും അസീസി കുറ്റപ്പെടുത്തി.

രാഹുല്‍ ക്ഷേത്രത്തില്‍ എത്തുമ്പോള്‍ എല്ലാ കണ്ണുകളും അവിടെയാണ്. എന്നാല്‍  രാഹുല്‍ ഒരു മുസ്ലിമിനോടൊപ്പം നില്‍ക്കുമ്പോള്‍ ഒരു ക്ലിക്ക് എവിടെയെങ്കിലും  കാണാന്‍ പറ്റുന്നുണ്ടോ. ഇക്കാര്യം ഡല്‍ഹിയിലെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനോട് ചോദിച്ചപ്പോള്‍ ഗുജറാത്തില്‍ അത് ആവശ്യമാണെന്നായിരുന്നു മറുപടി.

ഗുജറാത്ത് തെഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗുജറാത്തിലെത്തിയത്. സോമനാഥ് ക്ഷേത്ര സന്ദര്‍ശനത്തോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ത്രിദിന സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞിരുന്നു. 

സമകാലിക മലയാളം ഡെസ്‌ക്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com