കാമുകന്റെ സഹായത്തോടെ അമ്മായി അമ്മയെ കഴുത്തു ഞെരിച്ചുകൊന്നു; റെയില്‍വെ ട്രാക്കില്‍ തള്ളി; യുവതിയും ഡ്രൈവറും അറസ്റ്റില്‍

ഡ്രൈവറുമായി രജനിക്കുള്ള അടുപ്പം ഭര്‍തൃമാതാവ് അറിഞ്ഞു. ഇതേ കുറിച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി  
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ചണ്ഡിഗഡ്: ഭര്‍ത്താവിന്റെ അമ്മയെ യുവതി കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി. ചണ്ഡിഗഢിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെയും കാമുകനെയും അംബാല പൊലീസ് അറസ്റ്റ്‌ചെയ്തു.

55 കാരിയായ സുഷമ ചൗഹാനെയാണ് അംബാല സെന്‍ട്രല്‍ ജയിലിനു പിന്നിലെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കെയര്‍ ടെയ്ക്കറായി ജോലി ചെയ്തിരുന്ന സുഷമയെ കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് കാണാതായത്. മരിച്ച സ്ത്രീയുടെ മൂത്തമകന്‍ അമിതിന്റെ ഭാര്യയായ രജനിയാണ് കൊല നടത്തിയതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

റോപ്പറിലെ ടാക്‌സി ഡ്രൈവറായ സ്വരന്‍സിങ്ങാണ് കേസിലെ മറ്റൊരു പ്രതി. കാമുകനായ സ്വരന്‍സിങ്ങിന്റെ സഹായത്തോടെയാണ് യുവതി കുറ്റകൃത്യം നടത്തിയതെന്നും പൊലീസ് പറയുന്നു. സ്വരന്‍ സിങ്ങുമായി രജനിക്കുള്ള അടുപ്പം ഭര്‍തൃമാതാവ് അറിഞ്ഞു. ഇതേ കുറിച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് കാമുകന്റെ സഹായത്തോടെ യുവതി ഭര്‍തൃമാതാവിനെ കഴുത്തു ഞെരിച്ച് കൊല്ലുകയും മൃതദേഹം റെയില്‍വെ ട്രാക്കില്‍ ഉപേക്ഷിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ചയാണ് സുഷമയുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com