10000 കുപ്പി സാനിറ്റൈസര്‍ പൂഴ്ത്തിവെച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

10. 28 ലക്ഷം രൂപ വിലവിരുന്ന സാനിറ്റൈസറുകള്‍ ഇവര്‍ പൂഴത്തിവെച്ചത്.
10000 കുപ്പി സാനിറ്റൈസര്‍ പൂഴ്ത്തിവെച്ചു; രണ്ടുപേര്‍ അറസ്റ്റില്‍
Updated on
1 min read

മുംബൈ: പതിനായിരം കുപ്പി സാനിറ്റൈസര്‍ കൈവശം വച്ചതിന് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ചാര്‍ക്കോപ്പ് ഏരിയയില്‍ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് നോര്‍ത്ത് മുംബൈ പൊലീസ് പറഞ്ഞു.

രാജേഷ് ചൗധരി, ജഗദീഷ് ഭമാനിയ എന്നിവരാണ് ആയിരക്കണക്കിന് കുപ്പികള്‍ പൂഴ്ത്തിവച്ചത്. സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സാനിറ്റൈസറുകള്‍ക്ക് വലിയ ഡിമാന്റ് ആണ്. ഈ സാഹചര്യത്തിലാണ് 10. 28 ലക്ഷം രൂപ വിലവിരുന്ന സാനിറ്റൈസറുകള്‍ ഇവര്‍ പൂഴത്തിവെച്ചത്.

അവശ്യവസ്തുനിയമപ്രകാരമാണ് ഇവരെ അറസ്റ്റുചെയ്തതെന്ന് പെലീസ് പറഞ്ഞു. കോവിഡ് 19 വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ മാസ്‌കുകളും സാനിറ്റൈസറും അവശ്യവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com