പ്രാവ് വൈദ്യുതി ലൈനില്‍ കുടുങ്ങി; രക്ഷിക്കാന്‍ ശ്രമിച്ച ആറാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ചു

പ്രാവ് ഷോക്കേറ്റ് പിടയുന്നത് കണ്ടതിനെ തുടര്‍ന്ന് അതിനെ രക്ഷിക്കാനായി കുട്ടി ഇലക്ട്രിക് പോസ്റ്റില്‍ കയറിയപ്പോഴാണ് അപകടം ഉണ്ടായത്.
12-year-old K’taka boy dies of electrocution
പ്രാവിനെ രക്ഷിക്കുന്നതിനിടെ പന്ത്രണ്ടുവയസുകാന്‍ ഷോക്കേറ്റ് മരിച്ചുപ്രതീകാത്മക ചിത്രം
Updated on
1 min read

ബംഗളൂരു: വൈദ്യുതി കമ്പിയില്‍ കുടുങ്ങിയ പ്രാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പന്ത്രണ്ടുവയസുകാന്‍ ഷോക്കേറ്റ് മരിച്ചു. ആറാം ക്ലാസ് വിദ്യാര്‍ഥിയായ രാമചന്ദ്രയാണ് മരിച്ചത്. കര്‍ണാടകയിലെ ചിത്രദുര്‍ഗജില്ലയിലെ ഹനുമാനപുരഗ്രാമത്തിലാണ് സംഭവം.

പ്രാവ് ഷോക്കേറ്റ് പിടയുന്നത് കണ്ടതിനെ തുടര്‍ന്ന് അതിനെ രക്ഷിക്കാനായി കുട്ടി ഇലക്ട്രിക് പോസ്റ്റില്‍ കയറിയപ്പോഴാണ് അപകടം ഉണ്ടായത്. ഷോക്കേറ്റ കുട്ടി തല്‍ക്ഷണം തന്നെ മരിച്ചു. ഷോക്കേറ്റതിന് പിന്നാലെ കുട്ടിയുടെ മൃതദേഹം ഇലക്ട്രിക് പോസ്റ്റില്‍ തൂങ്ങികിടക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

12-year-old K’taka boy dies of electrocution
കുറ്റവിമുക്തനാക്കപ്പെട്ട പ്രതിക്കു കേസ് വിവരങ്ങള്‍ മായ്ചുകളയാനാവുമോ?; പരിശോധിക്കുമെന്ന് സുപ്രീംകോടതി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

car
kseb
Woman dies after jumping from sixth floor with six-month-old baby; baby miraculously survives
byd seal
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com