'ടച്ചിങ്‌സ്' വാങ്ങി നല്‍കിയില്ല; മദ്യപന്‍ 14 കാരനെ കുത്തിക്കൊന്നു

മദ്യപനായ യുവാവിന് സ്‌നാക്‌സ് വാങ്ങി നല്‍കിയില്ലെന്ന് ആരോപിച്ച്  യുവാവ് പതിനാലുകാരനെ കുത്തിക്കൊന്നു
'ടച്ചിങ്‌സ്' വാങ്ങി നല്‍കിയില്ല; മദ്യപന്‍ 14 കാരനെ കുത്തിക്കൊന്നു
Updated on
1 min read

ഡല്‍ഹി: മദ്യപനായ യുവാവിന് സ്‌നാക്‌സ് വാങ്ങി നല്‍കിയില്ലെന്ന് ആരോപിച്ച്  യുവാവ് പതിനാലുകാരനെ കുത്തിക്കൊന്നു. ന്യൂഡല്‍ഹിയിലെ കാളിന്ദി കുഞ്ച് പ്രദേശത്താണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് സംഭവം.

കുത്തേറ്റ ആണ്‍കുട്ടിയെ അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉള്ളതായും പൊലീസ് പറഞ്ഞു. മദന്‍പൂര്‍ സ്വദേശിയായ ഷാദാബ് ആണ് അറസ്റ്റിലായത്. ഇയാളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

മദ്യപിച്ച ഷാദബ് ആ വഴി പോകുകയായിരുന്ന ആണ്‍ കുട്ടിയെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. എന്തെങ്കിലും സ്‌നാക്‌സ് വാങ്ങി നല്‍കാന്‍ അവനോട് ആവശ്യപ്പെട്ടു. എന്നാല്‍ ആണ്‍കുട്ടി അതിന് തയ്യാറായില്ല. ഇതേതുടര്‍ന്ന് കുട്ടിയെ ഷാദാബ് കത്തിയെടുത്ത് കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com