പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

14കാരി മുന്ന് മാസം ഗര്‍ഭിണി; 26 കാരനെ കൊണ്ട് വിവാഹം കഴിപ്പിക്കാനൊരുങ്ങി വീട്ടുകാര്‍; അയല്‍വാസികള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി; അറസ്റ്റ്

ഗര്‍ഭച്ഛിദ്രം നടത്താന്‍ ഡോക്ടര്‍ വിസമ്മതിച്ചതോടെ 14 കാരിയെ 26 കാരനെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു 
Published on

കോയമ്പത്തൂര്‍:  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 26 കാരന്‍ അറസ്റ്റില്‍. കോയമ്പത്തൂരിലെ കാരമാടിയിലാണ് സംഭവം. ഗര്‍ഭിണിയായതിന് പിന്നാലെ പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.

വീട്ടുകാര്‍ വിവാഹം നടത്തുന്ന കാര്യം അയല്‍വാസികള്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് വീട്ടുകാര്‍ വിവാഹം റദ്ദാക്കുകയായിരുന്നു. 

പെണ്‍കുട്ടിയുടെ ബന്ധുവാണ് പിഡിപ്പിച്ചത്. ഇവര്‍ തമ്മില്‍ കഴിഞ്ഞ ഒരുവര്‍ഷമായി പ്രണയത്തിലായിരുന്നു. ദിവസവേതനക്കാരനായ ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായി. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. വിവരം അറിഞ്ഞ രക്ഷിതാക്കള്‍ പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രം നടത്താനായി സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ നിരൂത്സാഹപ്പെടുത്തി. ഇതിന് പിന്നാലെ ഇയാളെ കൊണ്ട് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് പോക്‌സോ നിയമങ്ങള്‍ ഉള്‍പ്പടെ ചുമത്തി യുവാവിനെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com