15 നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി പ്രശസ്ത വജ്രവ്യാപാരി ജീവനൊടുക്കി 

ലിസ്റ്റഡ് ആഭരണ നിര്‍മാണ കമ്പനിയായ എന്‍ കുമാര്‍ ഡയമണ്ടിന്റെ പാര്‍ട്ണറായിരുന്നു ധിരണ്‍ ഷാ
15 നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി പ്രശസ്ത വജ്രവ്യാപാരി ജീവനൊടുക്കി 
Updated on
1 min read

മുംബൈ: പ്രശസ്ത വജ്ര വ്യാപാരി തന്റെ ഓഫീസ് കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി. വജ്ര വ്യാപാരികള്‍ക്കിടയില്‍ പ്രശസ്തനായിരുന്ന ധിരണ്‍ ഷാ എന്ന വ്യാപാരിയാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.

15 നില കെട്ടിടത്തിന് മുകളില്‍ നിന്നാണ് ധിരണ്‍ ഷാ താഴേക്ക് ചാടിയത്. 2010ല്‍ റിനൈസന്‍സ് ഗ്ലോബല്‍ ഏറ്റെടുത്ത ലിസ്റ്റഡ് കമ്പനിയായ ആഭരണ നിര്‍മാണ കമ്പനിയായ എന്‍ കുമാര്‍ ഡയമണ്ടിന്റെ പാര്‍ട്ണറായിരുന്നു ധിരണ്‍ ഷാ. 

മൃതദേഹത്തില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി. നാല് വരികള്‍ മാത്രമുള്ള കുറിപ്പില്‍, തന്റെ മരണത്തിന് മറ്റാരും കാരണക്കാരല്ല എന്ന് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com