മൊബൈൽ ഫോൺ പൊട്ടിച്ചു; അച്ഛൻ വഴക്കിടുമെന്ന് പേടിച്ച് പത്താം ക്ലാസുകാരൻ ജീവനൊടുക്കി 

സഹോദരിയുമായി പിടിവലി നടത്തുന്നതിനിടെയാണ് ഫോൺ താഴെ വീണ് പൊട്ടിയത്
നിഷാം
നിഷാം
Updated on
1 min read

മലപ്പുറം: മൊബൈൽ ഫോൺ പൊട്ടിച്ചതിന് അച്ഛൻ വഴക്കുപറയുമെന്ന പേടിയിൽ പതിനാറുകാരൻ ആത്മഹത്യ ചെയ്തു. പൊന്നാനി സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകൻ നിഷാം ആണ് ജീവനൊടുക്കിയത്.  മൊബൈലിനായി സഹോദരിയുമായി പിടിവലി നടത്തുന്നതിനിടെയാണ് ഫോൺ താഴെ വീണ് പൊട്ടിയത്. 

ഫോൺ പൊട്ടിയ കാര്യം അച്ഛനോട് പറയുമെന്ന് സഹോദരി പറഞ്ഞതിന് പിന്നാലെയാണ് നിഷാം ആത്മഹത്യ ചെയ്തത്. പോസറ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പൊന്നാനി എം ഐ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന നിഷാം പ്ലസ് വൺ പ്രവേശനത്തിന് തയ്യാറെടുക്കുകയായിരുന്നു. മാതാവ്: റഹ്മത്ത്. സഹോദരങ്ങൾ: നിഷാന, നിയ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com