പ്രധാനമന്ത്രിയെയും യുപി മുഖ്യമന്ത്രിയെയും കൊല്ലുമെന്ന് ഇ-മെയിൽ സന്ദേശം; സ്‌കൂൾ വിദ്യാർഥി അറസ്റ്റിൽ

ബിഹാർ സ്വദേശിയായ വിദ്യാർഥിയെ പിടികൂടിയത് ലഖ്‌നൗവിൽ നിന്ന്
ഫയൽ ചിത്രം
ഫയൽ ചിത്രം
Updated on
1 min read

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനുമെതിരെ വധഭീഷണി സന്ദേശം അയച്ച 16കാരൻ അറസ്റ്റിൽ. ഒരു മീഡിയ ഹൗസിലേക്ക് ഇ-മെയിൽ വഴിയാണ് വിദ്യാർഥി സന്ദേശം അയച്ചത്.

സന്ദേശത്തിൽ പ്രധാനമന്ത്രിയേയും യുപി മുഖ്യമന്ത്രിയേയും വധിക്കാൻ പോവുകയാണെന്ന് വിദ്യാർഥി പറഞ്ഞു. ഏപ്രിൽ 5 ന് മീഡിയ ഹൗസ് നൽകിയ പരാതിയിൽ സെക്ടർ 20 പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

അന്വേഷണത്തിൽ ഇ-മെയിലിന്റെ ഉറവിടം ലഖ്‌നൗവിന് സമീപം ചിൻഹട്ടിലാണെന്ന് കണ്ടെത്തി. തുടർന്നാണ് അന്വേഷണം വിദ്യാർഥിയിലേക്ക് എത്തിയത്. വെള്ളിയാഴ്ച ചിൻഹട്ടിലിൽ നിന്നാണ് ബിഹാർ സ്വാദേശിയായ വിദ്യാർഥിയെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്‌തത്. 

ടെക്നിക്കൽ ടീമിന്റെ സഹോയത്തോടെയാണ് ഇ-മെയിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തിയതെന്ന് നോയിഡ എസിപി രജനീഷ് വർമ പറഞ്ഞു. ജുവനൈൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com