

ലഖ്നൗ: ഉത്തർപ്രദേശിൽ ശവസംസ്കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നു വീണ് 17 പേർ മരിച്ചു. യുപിയിലെ ഗാസിയാബാദിലുള്ള മുറദ് നഗറിലാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്
കനത്ത മഴയെ തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് വിവരം. സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയവരാണ് മരിച്ചത്. അവശിഷ്ടങ്ങൾക്കടിയിൽ ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. 38 പേരെ രക്ഷപ്പെടുത്തി.
സംഭവ സ്ഥലത്ത് അടിയന്തര രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാനും അപകടത്തെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ അധികാരികൾക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് വ്യക്തമാക്കി. അന്വേഷണം ആരംഭിച്ചതായും ആരുടെയെങ്കിലും അനാസ്ഥായാണ് അപകടം വരുത്തിവച്ചതെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates