17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ ആറിന്

മെയ് 31ന് ചേരുന്ന ആദ്യ എന്‍ഡിഎ മന്ത്രിസഭ യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും
17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ ആറിന്
Updated on: 
1 min read

ന്യൂഡല്‍ഹി: 17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ ആറിന് ആരംഭിച്ചേക്കും. ജൂണ്‍ ആറുമുതല്‍ ജൂണ്‍ 15 വരെ സമ്മേളനം നീളാനാണ് സാധ്യത. മെയ് 31ന് ചേരുന്ന ആദ്യ എന്‍ഡിഎ മന്ത്രിസഭ യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.

വ്യാഴാഴ്ചയാണ് മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.ഇതിന് പിന്നാലെ വെളളിയാഴ്ച ചേരുന്ന മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തില്‍ ലോക്‌സഭ സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിനെ സംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകും. അങ്ങനെയെങ്കില്‍ നടപടിക്രമങ്ങള്‍ അനുസരിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംയുക്ത പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. അന്നുതന്നെ പ്രോ ടേം സ്പീക്കറെ തെരഞ്ഞെടുക്കും.

സ്പീക്കറുടെ തെരഞ്ഞെടുപ്പ് വരെ ലോക്‌സഭയുടെ നടപടിക്രമങ്ങള്‍ നിയന്ത്രിക്കുക പ്രോ ടേം സ്പീക്കര്‍ ആയിരിക്കും. ജൂണ്‍ പത്തിന് സ്പീക്കറുടെ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വ്യാഴാഴ്ച രാഷ്ട്രപതി ഭവനില്‍ നടക്കുന്ന പ്രത്യേക ചടങ്ങിലാണ് നരേന്ദ്രമോദിയും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com