പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മട്ടന്‍ സൂപ്പില്‍ ചോറിന്‍ വറ്റ്‌; 19കാരനെ തലയ്ക്കടിച്ച് കൊന്നു

മദ്യപിച്ചെത്തിയ പ്രതികള്‍ മട്ടണ്‍ സൂപ്പില്‍ ചോറ് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രകോപിതരാകുകയും ജീവനക്കാരനെ ആക്രമിക്കുകയുമായിരുന്നു.
Published on

പൂനെ: മട്ടന്‍ സൂപ്പില്‍ ചോറ് കണ്ടെത്തിയതിനെ തുടര്‍ന്ന് പത്തൊന്‍പതുകാരനായ ഹോട്ടല്‍ ജീവനക്കാരനെ തല്ലിക്കൊന്നു. പൂനെയിലെ പിംപിള്‍ സൗദാഗറിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ രണ്ടുപേര്‍ ചേര്‍ന്നാണ് വെയിറ്ററെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. വെയിറ്ററെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഹോട്ടലിലെ മറ്റ് രണ്ട് ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 

മദ്യപിച്ചെത്തിയ പ്രതികള്‍ മട്ടണ്‍ സൂപ്പില്‍ ചോറ് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രകോപിതരാകുകയും ജീവനക്കാരനെ ആക്രമിക്കുകയുമായിരുന്നു. ജീവനക്കാരനായ മങ്കേഷാണ് തലയ്ക്കടിയേറ്റ് മരിച്ചതെന്ന് അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ദിലീപ് പവാര്‍ പറഞ്ഞു. പ്രതികളിലൊരാളെ തിരിച്ചറിഞ്ഞതായും പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com