'ഓക്‌സിജനല്ല, നല്ല അടിയാണ് കിട്ടേണ്ടത്'; പരാതിക്കാരനോട് ക്ഷുഭിതനായി കേന്ദ്രമന്ത്രി; (വീഡിയോ)

തന്റെ അമ്മയ്ക്ക് മതിയായ ഓക്‌സിജന്‍ ലഭ്യമാക്കണമെന്നായിരുന്നു മന്ത്രിയോട് ഇയാള്‍ ആവശ്യപ്പെട്ടത്.
കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേല്‍ / ചിത്രം ട്വിറ്റര്‍
കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേല്‍ / ചിത്രം ട്വിറ്റര്‍
Updated on
1 min read

ഭോപ്പാല്‍:  മധ്യപ്രദേശിലെ ദമോ ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ച് പരാതി പറയാനെത്തിയ ആള്‍ക്ക് മന്ത്രിയുടെ ശകാരവും ഭീഷണിയും. കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ പ്രഹ്ലാദ് പട്ടേലാണ് പരാതി പറയാനെത്തിയ രോഗിയുടെ ബന്ധുവിനോട് മോശമായ രീതിയില്‍ പെരുമാറിയത്.

തന്റെ അമ്മയ്ക്ക് മതിയായ ഓക്‌സിജന്‍ ലഭ്യമാക്കണമെന്നായിരുന്നു മന്ത്രിയോട് ഇയാള്‍ ആവശ്യപ്പെട്ടത്. തങ്ങള്‍ക്ക് മതിയായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ലഭിച്ചില്ലെന്നും വെറും അഞ്ച് മിനിറ്റ് മാത്രമാണ് അധികൃതര്‍ ഓക്‌സിജന്‍ ലഭ്യമാക്കിയതെന്നും ഇതിലും നല്ലത് ഓക്‌സിജന്‍ തരില്ലെന്നു പറയുന്നതായിരുന്നുവെന്നും പരാതിക്കാരന്‍ മന്ത്രിയോട് പറഞ്ഞു.

നിങ്ങളുടെ സംസാരം ഇപ്രകാരമാണെങ്കില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ അല്ല രണ്ട് അടിയാണ് ലഭിക്കാന്‍ പോകുന്നതെന്നായിരുന്നു മന്ത്രിയുടെ മറുപടി. അതെ, അത് തന്നെയാണ് അവസാനം തനിക്ക് ലഭിക്കാന്‍ പോകുന്നതെന്നു പരാതിക്കാരന്‍ മന്ത്രിയോട് പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ആരാണ് നിങ്ങള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ തരില്ലെന്ന് പറഞ്ഞത്. ആരെങ്കിലും നിങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കില്ലെന്നു പറഞ്ഞോയെന്നും മന്ത്രി ചോദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതിനു പിന്നാലെ മധ്യപ്രദേശിലെ പ്രധാന കോവിഡ് ആശുപത്രികളില്‍ ഒന്നായ ദമോ ജില്ലാ ആശുപത്രിയിലെ ഓക്‌സിജന്‍ സംഭരണ മുറി ബലം പ്രയോഗിച്ച് തുറന്ന് ജനങ്ങള്‍ ഓക്‌സിജന്‍ സിലണ്ടറുകള്‍ മോഷ്ടിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായികുന്നു സംഭവം. അത്യാസന്ന നിലയിലെത്തുന്ന രോഗികള്‍ക്ക് നല്‍കാനായി ഇവിടെ സൂക്ഷിച്ചിരുന്ന ഓക്‌സിജനാണ് ജനങ്ങള്‍ തലയിലേറ്റി കൊണ്ടു പോയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com