20 കിലോഗ്രാമിന്റെ സ്വര്‍ണം ധരിച്ച് ഗോള്‍ഡന്‍ബാബ; കുംഭമേളയില്‍ ഇത്തവണയും ബാബ തന്നെ താരം

ഏകദേശം അഞ്ചരക്കോടി വില വരും ബാബയുടെ സ്വര്‍ണത്തിന്
20 കിലോഗ്രാമിന്റെ സ്വര്‍ണം ധരിച്ച് ഗോള്‍ഡന്‍ബാബ; കുംഭമേളയില്‍ ഇത്തവണയും ബാബ തന്നെ താരം
Updated on
1 min read

മുംബൈ; ഇത്തവണയും ഗോള്‍ഡന്‍ ബാബ പതിവ് തെറ്റിച്ചില്ല. എല്ലാ വര്‍ഷത്തേയും പോലെ കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങള്‍ അണിഞ്ഞാണ് ഗോള്‍ഡന്‍ ബാബ എന്ന പേരില്‍ അറിയപ്പെടുന്ന സുധീഷ് മക്കാര്‍ മഹാരാഷ്ട്രയിലെ മഹാകുഭമേള ക്യാമ്പില്‍ എത്തിയത്. ഇത്തവണ  20 കിലോഗ്രാം ഭാരം വരുന്ന സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞാണ് ബാബ ഞെട്ടിച്ചത്. ഏകദേശം അഞ്ചരക്കോടി വില വരും ബാബയുടെ സ്വര്‍ണത്തിന്.

ബിസിനസുകാരനില്‍ നിന്ന് സന്യാസിയായി മാറിയിട്ടും സുധാഷ് മക്കാറിന്റെ സ്വര്‍ണഭ്രമത്തിന് മാത്രം യാതൊരു കുറവും വന്നിട്ടില്ല. ഓരോ വര്‍ഷവും കുംഭമേളയ്ക്ക് വരുമ്പോഴും സുധീഷ് മക്കാറിന്റെ ആഭരണങ്ങളുടെ തൂക്കവും എണ്ണവും വര്‍ധിക്കുകയാണ് പതിവ്. കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങള്‍ അണിഞ്ഞാണ് മുന്‍വര്‍ഷങ്ങളിലും ഇദ്ദേഹം എത്തിയത്. 

വസ്ത്ര വ്യാപാരിയായിരുന്ന സുധീര്‍ മക്കാര്‍ ബിസിനസില്‍ തന്റെ കഴിവ് തെളിയിച്ചതിന് ശേഷമാണ് സന്യാസ ജീവിതം തെരഞ്ഞെടുക്കുന്നത്. എന്നാല്‍ സ്വര്‍ണ്ണത്തോടുള്ള ഭ്രമം മാത്രം ഉപേക്ഷിച്ചില്ല. ഇന്ന് 150 കോടി രൂപയാണ് ഗോള്‍ഡന്‍ ബാബയുടെ സമ്പാദ്യം. താന്‍ മരിക്കുന്നത് വരെ സ്വര്‍ണ്ണത്തോടുള്ള ഇഷ്ടം അസാനിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com