200 കോടി രൂപ വരെയുള്ള പദ്ധതികള്‍ക്ക് ആഗോള ടെന്‍ഡര്‍ ഇല്ല

ആഭ്യന്തര കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം.
200 കോടി രൂപ വരെയുള്ള പദ്ധതികള്‍ക്ക് ആഗോള ടെന്‍ഡര്‍ ഇല്ല
Updated on
1 min read

ന്യൂഡല്‍ഹി: 200 കോടി രൂപ വരെയുള്ള സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആഗോള ടെന്‍ഡര്‍ ഉണ്ടാകില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കോവിഡ് സാമ്പത്തിക പാക്കേജിനെപ്പറ്റി വിശദീകരിച്ച് നല്‍കിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

ആഭ്യന്തര കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം. സൂഷ്മ ഇടത്തരം ചെറുകിട (എംഎസ്എംഇ)മേഖലയിലുള്ള സ്ഥാപനങ്ങള്‍ക്കുവരെ സര്‍ക്കാരിന്റെ പദ്ധതികളില്‍ പങ്കാളികളാകാന്‍ ഇതിലൂടെ സാധിക്കും.

ആഭ്യന്തരമായ ആവശ്യങ്ങളില്‍ സ്വയംപര്യാപ്തമാവുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ആഗോള കമ്പനികളുമായി മത്സരിക്കാന്‍ ഇന്ത്യയിലെ എംഎസ്എംഇ മേഖലയിലുള്ള കമ്പനികള്‍ക്ക് സാധിച്ചിരുന്നില്ല. ഈ പ്രതിസന്ധി മറികടക്കുന്നതിനാണ് പുതിയ തീരുമാനം.

ഇതിനായി ജനറല്‍ ഫിനാന്‍ഷ്യല്‍ റൂളില്‍ ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരും. ഇതിലൂടെ സൂഷ്മ ഇടത്തരം ചെറുകിട മേഖലയിലുള്ള കമ്പനികള്‍ക്ക് കൂടുതല്‍ ബിസിനസ് നടത്താന്‍ സാധിക്കും. മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ഇത് കരുത്തുപകരുമെന്നും അവര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com