കേരളത്തിലെ സെയ്ന്റ് ജോൺസ് യൂണിവേഴ്‌സിറ്റി അടക്കം 21വ്യാജസർവകലാശാലകൾ;യു ജി സിയുടെ കരിമ്പട്ടിക പ്രസിദ്ധീകരിച്ചു 

കേരളത്തിലെ സെയ്‌ന്റ് ജോൺസ് യൂണിവേഴ്സിറ്റി-കിഷനാട്ടം കരിമ്പട്ടികയിലുണ്ട് 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡൽഹി: വ്യാജസർവകലാശാലകളുടെ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ച് യു ജി സി. കേരളത്തിലെ സെയ്‌ന്റ് ജോൺസ് യൂണിവേഴ്സിറ്റി-കിഷനാട്ടം അടക്കം രാജ്യത്തെ 21 സർവകലാശാലകളാണ് കരിമ്പട്ടികയിലുള്ളത്. 

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആൻഡ് ഫിസിക്കൽ ഹെൽത്ത് സയൻസസ് കൊമേഴ്ഷ്യൽ യൂണിവേഴ്സിറ്റി ലിമിറ്റഡ് യുണൈറ്റഡ് നാഷൻസ് യൂണിവേഴ്സിറ്റി വൊക്കേഷണൽ യൂണിവേഴ്സിറ്റി എ.ഡി.ആർ.- സെന്റിക് ജുഡീഷ്യൽ യൂണിവേഴ്സിറ്റി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എൻജിനിയറിങ് വിശ്വകർമ ഓപ്പൺ യൂണിവേഴ്സിറ്റി ഫോർ സെൽഫ് എംപ്ലോയ്‌മെന്റ് അധ്യാത്മിക് വിശ്വവിദ്യാലയ എന്നിവയാണ് ഡൽഹിയിലുള്ള വ്യാജസർവകലാശാലകൾ.

ഉത്തർപ്രദേശ്: ഗാന്ധി ഹിന്ദി വിദ്യാപീഠ് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഇലക്‌ട്രോ കോംപ്ലക്സ് ഹോമിയോപ്പതി നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്സിറ്റി ഭാരതീയ ശിക്ഷാപരിഷത്ത്, മഹാരാഷ്ട്ര: രാജ അറബിക് യൂണിവേഴ്സിറ്റി, കർണാടക: ബഡാഗൻവി സർക്കാർ വേൾഡ് ഓപ്പൺ യൂണിവേഴ്സിറ്റി, പശ്ചിമബംഗാൾ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അൾട്ടർനേറ്റീവ് മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അൾട്ടർനേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച്, ഒഡിഷ: നബഭാരത് ശിക്ഷാപരിഷത്ത് നോർത്ത് ഒഡിഷ യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കൾച്ചർ ആൻഡ് ടെക്നോളജി, പുതുച്ചേരി: ശ്രീബോധി അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ, ‌ആന്ധ്രാപ്രദേശ്: ക്രൈസ്റ്റ് ന്യൂ ടെസ്റ്റ്‌മെന്റ് ഡീംഡ് യൂണിവേഴ്സിറ്റി എന്നിവയാണ് യുജുസി പട്ടികയിലെ മറ്റു സർവകലാശാലക‌ൾ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com