21ല്‍ 21, രണ്ട് ലോക്സഭാ സീറ്റുകളും: 2024ല്‍ നൂറ് ശതമാനം വിജയവുമായി പവന്‍ കല്യാണ്‍

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ച മുഴുവന്‍ സീറ്റിലും ജയിച്ച് റെക്കോര്‍ഡ് പ്രകടനവുമായി പവന്‍ കല്യാണിന്റെ ജനസേന.
21 Out Of 21, Both Lok Sabha Seats: Pawan Kalyan's 100% Win Record In 2024
2024ല്‍ നൂറ് ശതമാനം വിജയവുമായി പവന്‍ കല്യാണ്‍ഫെയ്‌സ്ബുക്ക്‌
Updated on
1 min read

ഹൈദരബാദ്: ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ച മുഴുവന്‍ സീറ്റിലും ജയിച്ച് റെക്കോര്‍ഡ് പ്രകടനവുമായി പവന്‍ കല്യാണിന്റെ ജനസേന. ആന്ധ്രാപ്രദേശിലെ 21 നിയമസഭാ മണ്ഡലങ്ങളിലും രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും മത്സരിച്ച പവന്‍ കല്യാണിന്റെ പാര്‍ട്ടി നൂറ് ശതമാനം വിജയം നേടി.

ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി സഖ്യത്തിന്റെ ഭാഗമായാണ് പവന്‍ കല്യാണിന്റെ ജനസേന വോട്ട് നേടിയത്. ആദ്യമായി നിയമസഭയിലെത്തിയ പവന്‍ ആന്ധ്രാപ്രദേശിന്റെ ഉപമുഖ്യമന്ത്രിയാകുകയും ചെയ്തു. 175അംഗ നിയമസഭയില്‍ ടിഡിപി-ജനസേന-ബിജെപി സഖ്യം 164 സീറ്റുകള്‍ നേടിയാണ് അധികാരത്തിലെത്തിയത്. കഴിഞ്ഞ തവണ 151 അംഗങ്ങളുണ്ടായിരുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി 11 സീറ്റില്‍ ഒതുങ്ങി. 25 ലോക്സഭാ സീറ്റുകളില്‍ 21ലും എന്‍ഡിഎ മുന്നണി വിജയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പവര്‍ സ്റ്റാര്‍' എന്ന് ആരാധകര്‍ വിളിക്കുന്ന പവന്‍ കല്യാണ്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനസേനയെയും ടിഡിപിയെയും ബിജെപിയെയും ഒന്നിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. എന്‍ഡിഎയുടെ 293ലേക്ക് സഖ്യം 21സീറ്റുകള്‍ നല്‍കിയതോടെ ഈ നീക്കം സംസ്ഥാനത്ത് മാത്രമല്ല, കേന്ദ്രത്തിലും ഫലപ്രദമാണെന്ന് വ്യക്തമായി. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പവന്റെ പാര്‍ട്ടി 140 മണ്ഡലങ്ങളില്‍ മത്സരിച്ചെങ്കിലും കാര്യമായ ചലനം ഉണ്ടാക്കാനായില്ല. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും പവന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ഥികളോട് പരാജയപ്പെട്ടു.

21 Out Of 21, Both Lok Sabha Seats: Pawan Kalyan's 100% Win Record In 2024
വായനയുടെ പൂക്കാലം; സമകാലിക മലയാളം ഓണപ്പതിപ്പില്‍ എന്തെല്ലാം വിഭവങ്ങള്‍? 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com