25 കോടി വിപണിവില; 25.1 കിലോ ചരസുമായി 31കാരന്‍ പിടിയില്‍

25.1 കിലോ ഗ്രാം ചരസുമായി യുപി സ്വദേശിയായ മുപ്പത്തിയൊന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ലഖ്‌നൗ:  25.1 കിലോ ഗ്രാം ചരസുമായി യുപി സ്വദേശിയായ മുപ്പത്തിയൊന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍ഡോ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത ചരസിന് വിപണയില്‍ ഇരുപത്തിയഞ്ചരക്കോടി രൂപ വിലയുണ്ട്.

നേപ്പാളില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ചരസ് കടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനിടെ നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്. 

ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. അയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com