26,895പേര്‍ക്ക് കൂടി രോഗമുക്തി; അതിവേഗ വൈറസ് ജാഗ്രതയില്‍ രാജ്യം

രാജ്യത്ത് പുതുതായി 23,950പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 26,895പേര്‍ക്ക് രോഗം ഭേദമായി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 23,950പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 26,895പേര്‍ക്ക് രോഗം ഭേദമായി. 24 മണിക്കൂറിനുള്ളില്‍ 333പേര്‍ മരിച്ചു.
16,42,68,721 സാമ്പിളുകലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പരിശോധിച്ചത്. 

1,00,99,066 പേര്‍ക്കാണ് രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചത്. 2,82,240പേര്‍ ചികിത്സയിലാണ്. 96,63,382പേര്‍ രോഗമുക്തരായി. 1,46,444പേര്‍ മരിച്ചു. 

ജനിതക വ്യതിയാനം സംഭവിച്ച കോവിഡിന്റെ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രാജ്യത്ത് കനത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിവേഗ വൈറസ് ബാധ സ്ഥിരീകരിച്ച ബ്രിട്ടനില്‍ നിന്നെത്തിയ വൈമാനികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം, ഇവര്‍ക്ക് ജനിതക വ്യതിയാനം സംഭവിച്ച വൈറസാണോ പിടിപെട്ടിരിക്കുന്നത് എന്നതില്‍ സ്ഥിരീകരണം വന്നിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com