

ന്യൂഡല്‍ഹി: 2017 മുതല്‍ 2022 വരെയുള്ള കാലഘട്ടത്തില്‍ രാജ്യത്ത് കസ്റ്റഡിയിലുള്ള പീഡനക്കേസുകള്‍ ക്രമാനുഗതമായി കുറഞ്ഞുവെന്ന് കണക്കുകള്‍. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. 270 ലധികം ബലാത്സംഗ കേസുകളാണ് ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പൊലീസ് ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍, സായുധ സേനയിലെ അംഗങ്ങള്‍, ജയിലുകള്‍, റിമാന്‍ഡ് ഹോമുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലെ ജീവനക്കാരാണ് കുറ്റവാളികളിലുള്ളത്.
2017-ല്‍ 89, 2018-ല്‍ 60, 2019-ല്‍ 47, 2020-ല്‍ 29, 2021-ല്‍ 26, 2022-ല്‍ 24 കേസുകള്‍ എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസുകളുടെ കണക്കുകള്‍. ഏതെങ്കിലും തരത്തില്‍ കുറ്റവാളികളായ സ്ത്രീകള്‍ കസ്റ്റഡിയിലായിരിക്കുന്ന സാഹചര്യത്തിലാണ് പീഡിപ്പിക്കപ്പെടുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2017 മുതല്‍ രജിസ്റ്റര്‍ ചെയ്ത 275 കസ്റ്റഡി ബലാത്സംഗ കേസുകളില്‍, ഏറ്റവും കൂടുതല്‍ കേസുകള്‍ ഉത്തര്‍പ്രദേശിലാണ്. 92 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അധികാരികളുടെ ദുര്‍വിനിയോഗം, പൊലീസുകാര്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിലെ അഭാവം, ഇരകളായവര്‍ക്ക് സമൂഹത്തിലുള്ള സ്ഥാനം തുടങ്ങി നിരവധി ഘടകങ്ങളാണ് ഇത്തരം കേസുകള്‍ ഉണ്ടാകാന്‍ കാരണമെന്ന് പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പൂനം മുത്രേജ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates