2ജി സ്‌പെക്ട്രം അഴിമതി: രാജയെയും കനിമൊഴിയെയും കുറ്റവിമുക്തരാക്കിയതിന് എതിരായ അപ്പീല്‍ ഫയലില്‍

കനിമൊഴി, എ രാജ
കനിമൊഴി, എ രാജഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: വിവാദമായ 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ മുന്‍ മന്ത്രിയും ഡിഎംകെ നേതാവുമായ എ രാജ, കനിമൊഴി എന്നിവരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരായ സിബിഐയുടെ അപ്പീല്‍ ഡല്‍ഹി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. രാഷ്ട്രീയ നേതാക്കളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്താണ് ഹര്‍ജി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കനിമൊഴി, എ രാജ
രാഷ്ട്രീയ നേതാവിന് പ്രത്യേക പരിഗണനയില്ല; മദ്യനയക്കേസില്‍ കവിതയ്ക്ക് ജാമ്യമില്ല

2017 ഡിസംബറിലാണ് പ്രത്യേക കോടതി എ രാജയെയും കനിമൊഴിയെയും ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കി വിധി പറഞ്ഞത്. ഇതിനെതിരെ 2018ല്‍ തന്നെ സിബിഐ അപ്പീല്‍ നല്‍കിയിരുന്നു.

അപ്പീല്‍ നിലനില്‍ക്കുമെന്ന് ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ പറഞ്ഞു. ഇതില്‍ വിശദ പരിശോധന ആവശ്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. മെയ് 28ന് അപ്പീലില്‍ കോടതി വാദം കേള്‍ക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com