കുല്‍ഗാമില്‍ ഭീകരാക്രമണം; മൂന്ന് ജവാന്‍മാര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സിആര്‍പിഎഫ്‌

ബൈക്കിലെത്തിയ അക്രമികള്‍ ജവാന്‍മാര്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു.
3 CRPF jawans injured in gunfire by terrorists in J&K's Kulgam
കുല്‍ഗാമില്‍ ഭീകരാക്രമണം; പ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കുല്‍ഗാമില്‍ സിആര്‍പിഎഫ് ക്യാംപിന് നേരെ ഭീകരാക്രമണം. മൂന്ന് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരതരമാണെന്നാണ് വിവരം.

ബൈക്കിലെത്തിയ അക്രമികള്‍ ജവാന്‍മാര്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു. ഭീകരാക്രമണത്തിന് പിന്നാലെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ തിരിച്ചടിച്ചു. ഇതിനിടെ ക്വിക് റിയാക്ഷന്‍ ടീമുകള്‍ സ്ഥലത്തെത്തി.

സുരക്ഷാ സേന പ്രദേശം വളയുകയും അക്രമികളെ കണ്ടെത്താനായി തിരച്ചില്‍ ആരംഭിച്ചു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, വെടിയൊച്ച കേട്ടതായി നാട്ടുകാരും പറഞ്ഞു

'ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു,' സി.ആര്‍.പി.എഫ് പ്രസ്താവനയില്‍ അറിയിച്ചു. ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു ആക്രമണം. അക്രമികള്‍ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റവരെ ചികിത്സയ്ക്കായി അനന്ത്‌നാഗ് ജില്ലയിലെ ആശുപത്രിയിലേക്ക് മാറ്റിയതായും പ്രസ്താവനയില്‍ പറയുന്നു.

Summary

3 CRPF jawans injured in gunfire by terrorists in J&K's Kulgam, counter ops ongoing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER