ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ 30കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; ഡല്‍ഹിയില്‍ വീണ്ടും ഞെട്ടല്‍

ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ 30കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; ഡല്‍ഹിയില്‍ വീണ്ടും ഞെട്ടല്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ അടക്കം മൂന്നു പേര്‍ പിടിയിലായതായി പൊലീസ് അറിയിച്ചു.

ഒക്ടോബര്‍ 30ന് രാത്രി രോഹിണിയിലെ ബാബാ സാഹേബ് ഭീം റാവു അംബേദ്കര്‍ ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ വച്ച് മൂന്നു പേര്‍ ചേര്‍ന്ന് തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് മുപ്പതുകാരിയായ യുവതി പൊലിസിനു നല്‍കിയ പരാതിയില്‍ പറയുന്നത്. 

ആശുപത്രിയില്‍ ചികിത്സയിലുള്ളയാളെ കാണാന്‍ എത്തിയതാണ് യുവതി. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കു വേണ്ടിയുള്ള ഷെല്‍ട്ടര്‍ ഹോമിലായിരുന്നു താമസം. 

രോഗിയുടെ കൂട്ടിരിപ്പുകാരി തന്നെയാണോയെന്നു പരിശോധിക്കുന്നതിന് പാര്‍ക്കിങ് ഏരിയയിലേക്കു വരാന്‍ പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറഞ്ഞു. പാര്‍ക്കിങ് ഏരിയയില്‍ എത്തിയതോടെ മൂന്നു പേരും ചേര്‍ന്ന് ആക്രമിച്ചു. സെക്യൂരിറ്റി ജീവനക്കാരനും ഇയാളെ സഹായിക്കാന്‍ നിയുക്തരായ രണ്ടു പേരുമാണ് കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇരുപത്തിരണ്ടുകാരനായ മനീഷ്, 24 വയസ്സുള്ള പ്രവീണ്‍ തിവാരി, 33കാരന്‍ കന്‍വര്‍ പാല്‍ എന്നിവരാണ് അറസ്റ്റിലായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

After WhatsApp, Centre Sends Notices To Telegram, Signal Over Usernames
pharmacy
Manish Tewari
kc venugopal mp
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com